റോഡുകളുടെ പുനരുദ്ധാരണം; 8.96 കോടി രൂപ അനുവദിച്ചു
സുല്‍ത്താന്‍ ബത്തേരി: നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് വിവിധ റോഡുകള്‍ക്കായി 8.96 കോടി രൂപ അനുവദിച്ചതായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ നന്ന യോഗത്തില്‍ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. പി.ഡബ്ല്യൂ.ഡി, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് നല്‍കിയ പദ്ധതികള്‍ എം.എല്‍.എ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
മീനങ്ങാടി-കാര്യമ്പാടി റോഡിന് 10 ലക്ഷം രൂപ, മൂന്നാക്കുഴി- അപ്പാടി-മീനങ്ങാടി റോഡ്-29 ലക്ഷം, മീനങ്ങാടി -കുമ്പ ളേരി-അമ്പലവയല്‍ റോഡ്-15 ലക്ഷം, അമ്പലവയല്‍-വടുവന്‍ചാല്‍ റോഡ്-3.63 കോടിരൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. അമ്പലവയല്‍ വടുവഞ്ചാല്‍ റോഡിന് ഇതിനകം തന്നെ 1.88 കോടി രൂപ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ചുങ്കം-കൈപ്പഞ്ചേരി റോഡ്-15 ലക്ഷം ബത്തേരി- കട്ടയാട് -പഴുപ്പത്തൂര്‍-ചപ്പക്കൊല്ലി-വാകേര-ഇരുളം റോഡ്-30 ലക്ഷം, കൊള വയല്‍-കാര്യമ്പാടി-താഴെമുണ്ട-കേണിച്ചിറ-മണല്‍വയല്‍- എരിയപ്പള്ളി-പുല്‍പ്പള്ളി റോഡ്-1.92 കോടി, ചീയമ്പം- ഷെഡ്ഡ്-മുളളന്‍കൊല്ലി റോഡ്-1.43 കോടി, ചീയമ്പം-56-കാപ്പിസെറ്റ് റോഡ്-25 ലക്ഷം, നടവയല്‍-നെയ്ക്കുപ്പ്-പുല്‍പ്പളളി റോഡ്-12 ലക്ഷം, നടവയല്‍-ഇല്ലിയമ്പം റോഡ്-12 ലക്ഷം എന്നിങ്ങനെ ആകെ 14.86 കോടി രൂപയാണ് മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. പി.ഡബ്ല്യു.ഡി എല്‍.പി.എഫ് പ്രവൃത്തിക്ക് 1.51 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബീനാച്ചി-പനമരം റോഡിന് 60.5 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളവയില്‍ ദാസനക്കര-പുല്‍പ്പള്ളി, ബത്തേരി-ചേരമ്പാടി എന്നീ റോഡുകളും ഉള്‍പ്പെടുന്നതായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."