HOME
DETAILS
MAL
ദിനകരപക്ഷത്ത് നിന്ന് ഒരാള്‍കൂടി കൂറുമാറി
backup
September 24 2017 | 00:09 AM
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ വിമത നേതാവ് ടി.ടി.വി ദിനകരന് പക്ഷത്തുനിന്ന് ഒരാള്‍ കൂടി കൂറുമാറി മുഖ്യമന്ത്രി പളനിസാമിക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോക് സഭാംഗമായ തെങ്കാശി എം. വാസന്തിയാണ് കൂറുമാറിയത്. ജയലളിതയുടെ നേതൃത്വത്തില്‍ ഭരണം തുടങ്ങിയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നും ദിനകരനുമായി ഒത്തുപോകില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ പളനിസാമി പക്ഷത്തേക്ക് കൂറുമാറിയത്. ജയലളിതക്കുശേഷം പളനിസാമിയും പനീര്‍ ശെല്‍വവും ചേര്‍ന്ന് നല്ല ഭരണമാണ് കാഴ്ചവയ്ക്കുന്നത്. കൂര്‍ഗിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ ദിനകരന് തടവിലിട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."