നാഷണല്‍ ഹെറാള്‍ഡ് കേസ് നവംബര്‍ 18ലേക്ക് മാറ്റി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരുള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ് വാദം കേള്‍ക്കുന്നത് പട്യാല കോടതി നവംബര്‍ 18 ലേയ്ക്ക് മാറ്റി. കോടതി കഴിഞ്ഞ ജൂലൈ ഒന്നിന് സോണിയയുടെയും രാഹുലിന്റെയും ആരോപണവിധേയരായ മറ്റുള്ളവരുടെയും മറുപടി തേടിയിരുന്നു. ജൂലൈ 22 ന് ഇവര്‍ ഇക്കാര്യത്തില്‍ മറുപടി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും അടങ്ങുന്ന ഒരു സംഘം, കോടികള്‍ വിലമതിക്കുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ച് 2012 നവംബര്‍ ഒന്നിന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സാമിയാണ് ഡല്‍ഹി പട്യാല കോടതിയില്‍ പരാതി നല്‍കിയത്. കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സാമി ആരോപിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, കോണ്‍ഗ്രസ് 90 കോടി രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സാമിയുടെ പരാതിയില്‍ പറയുന്നു.
2010 ല്‍ അഞ്ചു ലക്ഷംരൂപ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."