HOME
DETAILS

മരിച്ചെന്നുകരുതി ആംബുലന്‍സില്‍ വീട്ടിലെത്തിച്ച യുവാവ് കണ്ണുതുറന്നു; സംസ്‌കാരത്തിന് ഒരുക്കം നടത്തിയ ബന്ധുക്കള്‍ അമ്പരന്നു

  
backup
September 24 2017 | 20:09 PM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8

ആദൂര്‍: മരിച്ചെന്നുകരുതി ആംബുലന്‍സില്‍ വീട്ടിലെത്തിച്ച യുവാവ് കണ്ണുതുറന്നത് സംസ്‌കാരച്ചടങ്ങിനൊരുങ്ങിയ ബന്ധുക്കളെ അമ്പരപ്പിച്ചു. ആദൂര്‍ കൊയക്കുട്‌ലുവിലെ ലക്ഷ്മണനാണ്(45) തന്റെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ മിഴിതുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂര്‍ പൊലിസ് സ്‌റ്റേഷന് വിളിപ്പാടകലെ പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ലക്ഷ്മണനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവാണ് സഹായിയായി ഒപ്പമുണ്ടായിരുന്നത്. ലക്ഷ്മണനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അടിയേറ്റതിനെ തുടര്‍ന്നാണ് ലക്ഷ്മണന് പരുക്കേറ്റതെന്ന് പൊലിസിനെ അറിയിച്ചു. പൊലിസെത്തി യുവാവിന്റെ മൊഴിയെടുക്കുകയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

ഇതിനിടെ ആശുപത്രിയിലുള്ള സഹായി ലക്ഷ്മണന്‍ മരിച്ചുവെന്നും ആംബുലന്‍സ് കൊണ്ടുവരണമെന്നും ബന്ധുക്കളെ ഫോണില്‍ അറിയിച്ചു. ബന്ധുക്കള്‍ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ ലക്ഷ്ണമണനെയും കൊണ്ട് വീട്ടിലെത്തുകയും ചെയ്തു. അതിനിടെ പിണങ്ങി സ്വന്തം വീട്ടിലായിരുന്ന ഭാര്യയും മക്കളും എത്തി. സംസ്‌കാരചടങ്ങിനുള്ള ഒരുക്കം നടക്കുന്നതിനിടെ ആംബുലന്‍സില്‍ നിന്നും ഇറക്കിയ ലക്ഷ്മണന്‍ കണ്ണുതുറക്കുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ആദൂര്‍ പൊലിസെത്തുകയും ജീവനുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago