കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
തിരൂര്‍: വാക്കാട് അഴീക്കലില്‍ കൂട്ടുകാരോടപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പറവണ്ണ വേളാപുരം അരയന്റെ പുരക്കല്‍ സൈതുവിന്റെ മകന് മുബശ്ശിര്‍ (12) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ഇവര്‍ കടലില്‍ കുളിക്കാനിറങ്ങിയത്. മുബശ്ശിറിനെ കാണാതായതോടെ കൂടെയുള്ള കുട്ടികള്‍ നിലവിളിക്കുകയും നാട്ടുകാരെ വിവരമറിയിച്ച് തിരച്ചില്‍ നടത്തുകയുമായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കരയില്‍ നിന്ന് 50 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കോസ്റ്റ് ഗാര്‍ഡും തിരച്ചിലിനെത്തിയിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പറവണ്ണ സലഫി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മുബശ്ശിര്‍.
മാതാവ്: ആയിശ, സഹോദരങ്ങള്‍ : ശാമില്‍, ശമീം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 ന് പറവണ്ണ വേളാപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."