HOME
DETAILS
MAL
കൊച്ചി സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫക്ക് ഇന്ന് കൈമാറും
backup
September 25 2017 | 03:09 AM
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ കൊച്ചിയിലെ പ്രധാന സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഇന്ന് ഫിഫക്ക് കൈമാറും. പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം, പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റ്റേഡിയം എന്നിവയാണ് ഫിഫക്ക് കൈമാറുന്നത്. സ്റ്റേഡിയങ്ങളിലെല്ലാം ഫിഫ നിര്‍ദേശിച്ച പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയായതായി അധികൃതര്‍ അറിയിച്ചു. മൈതാനങ്ങള്‍ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ലോകകപ്പ് വെന്യൂ ഓപറേഷന്‍സ് മാനേജര്‍ റോമ ഖന്നയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 11.30 ന് കലൂര്‍ സ്റ്റേഡിയത്തിലെത്തും. ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഫിഫയുടെ അധികാര പരിധിയിലായിരിക്കും സ്റ്റേഡിയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."