HOME
DETAILS

ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
September 25 2017 | 05:09 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6-2

പേരാമ്പ്ര: ശാരീരിക മാനസിക പ്രയാസങ്ങള്‍ മൂലം കഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ അവരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍.
പൂര്‍ണമായും പരസഹായം ആവശ്യമായ കുട്ടികളെക്കുറിച്ച് പേരാമ്പ്ര ബി.ആര്‍.സി നടത്തിയ പഠനം 'നിശബ്ദരായിരിക്കുവാന്‍ നമുക്കെന്തവകാശം' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്. ഗൗരവതരമായ ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന 87 കുട്ടികളെ കണ്ടെത്തി .
ഐ.ഇ.ഡി.സി കോഡിനേറ്റര്‍ ജി. രവി പഠന റിപ്പോര്‍ട്ട് പരിചയപ്പെടുത്തി. അതത് പഞ്ചായത്തുകള്‍ക്കു വേണ്ടി പ്രസിഡന്റുമാരായ ഷീജ ശശി (ചക്കിട്ടപാറ), ആയിഷ കെ (ചങ്ങരോത്ത്), എം. പത്മജ (കായണ്ണ), കെ.പി ബിജു (ചെറുവണ്ണൂര്‍), കെ.പി അസന്‍ കുട്ടി (കൂത്താളി), പി.എം കുഞ്ഞിക്കണ്ണന്‍ (നൊച്ചാട്), കെ.എം റീന (പേരാമ്പ്ര) എന്നിവരും സുജാത മനയ്ക്കല്‍ (ജില്ലാ പഞ്ചായത്ത്), എം. ജയകൃഷ്ണന്‍ (ഡി.പി.ഒ, സര്‍വശിക്ഷാ അഭിയാന്‍), സുനില്‍കുമാര്‍ അരിക്കാംവീട്ടില്‍ (എ.ഇ.ഒ പേരാമ്പ്ര) എന്നിവരും പദ്ധതി രേഖകള്‍ ഏറ്റുവാങ്ങി.
പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അധ്യക്ഷയായി. ബി.പി.ഒ കെ. ശ്രീധരന്‍ സ്വാഗതവും, കെ. സത്യന്‍ നന്ദിയും പറഞ്ഞു.

താനിക്കണ്ടി ചെറുപുഴ തീരം ഇടിയുന്നു; മാലിന്യ നിക്ഷേപവും വ്യാപകം

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട താനിക്കണ്ടി ചെറുപുഴ തീരം ഇടിഞ്ഞു തീരുന്നു. വ്യാപകമായി കരയിടിയുന്നതു കാരണം തെങ്ങുകള്‍ ഉള്‍പ്പെടെ നിരവധി ഫലവൃക്ഷങ്ങള്‍ കടപുഴകാന്‍ പാകത്തിലാണ് പുഴക്കരയില്‍ നില്‍ക്കുന്നത്. താനിക്കണ്ടി മുതല്‍ കടിയങ്ങാട് പാലം വരെയുള്ള കിലോമീറ്റര്‍ ദൂരമുള്ള പുഴത്തീരങ്ങളാണ് പലയിടത്തും ഭീഷണി ഉയര്‍ത്തുന്നത്. ഒഴുക്കു തടസപ്പെട്ട മേഖലകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി പരിസരത്തെ താമസക്കാര്‍ക്ക് പ്രയാസമാകുന്നുണ്ട്.
താനിക്കണ്ടി പാലത്തിനടുത്താണ് മദ്യകുപ്പികളും മാലിന്യങ്ങളും തള്ളുന്നത്. പാലത്തില്‍നിന്ന് അറവ് അവശിഷ്ടമടക്കമുള്ള മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നത് ധാരാളം കുടിവെള്ള പദ്ധതികളുടെ സ്രോതസായ ചെറുപുഴ, കുറ്റ്യാടിപ്പുഴ എന്നിവയെ മലിനീകരിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പുഴ തീരം സംരക്ഷിക്കാനും മണല്‍ വാരല്‍ തടയാനും മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിനു മുന്നില്‍ കെണ്ടുവരാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago