യുക്തിവാദിയായ തന്നേക്കാള്‍ രജനികാന്താണ് ബി.ജെ.പി ക്ക് അനുയോജ്യനെന്ന് കമല്‍ ഹാസന്‍
ചെന്നൈ: യുക്തിവാദിയായ തന്നേക്കാള്‍ രജനികാന്താണ് ബി.ജെ.പി ക്ക് അനുയോജ്യനെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ ഹാസന്‍. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. രജനീകാന്തായിരിക്കും കാവിപ്പാര്‍ട്ടിക്ക് തന്നേക്കാള്‍ അനുയോജ്യന്‍. കാരണം രജനീകാന്ത് തികഞ്ഞ വിശ്വാസിയാണ് താനാകട്ടെ യുക്തിവാദിയും. കമല്‍ ഹാസന്‍ പറഞ്ഞു.
താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും അത് എപ്പോഴാകുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധിയാളുകളോട് സംസാരിച്ചിട്ടുണ്ട്. പലരോടും ഉപദേശം തേടിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി രൂപീകരണത്തിന്റെ സമയം ഇപ്പോള്‍ പറയാനാവില്ല. ഈ പുതുവര്‍ഷത്തിനു മുമ്പ് അതുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ ഒരു 'അച്ഛാദിന്‍' ഉം എത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ കുറിച്ച് തനിക്ക് പറയാനാവില്ല. എപ്പോഴാണ് ഈ നല്ലകാലം എത്തുക- കമല്‍ ചോദിച്ചു.
ഡി.എം.കെയുടേയും എ.ഐ.എ.ഡി.എം.കെയുടേയും അഴിമതികള്‍ക്ക് തമിഴ്‌നാട് ജനത സാക്ഷികളാണ്. എന്റെ പോരാട്ടം അഴിമതിക്കെതിരെയാണ്-അദ്ദേഹം വ്യക്തമാക്കി. അരവിന്ദ് കെജ്‌രിവാളിനെ താന്‍ അങ്ങോട്ട് പോയി കണ്ടല്ലെന്ന് പറഞ്ഞ കമല്‍ അദ്ദേഹം ഇങ്ങോട്ട് വന്നത് നല്ലമനസ്സാണെന്നും കൂട്ടിച്ചേര്‍ത്തു.
ജാതിവ്യവസ്ഥയെ താന്‍ എതിര്‍ക്കുന്നതായും കമല്‍ പറഞ്ഞു. താന്‍ കമ്യൂണിസ്റ്റ്കാരനല്ലെങ്കിലും തന്റെ ഹീറോകളില്‍ ചിലര്‍ കമ്യൂണിസ്റ്റാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."