ജില്ലാ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: കേസെടുത്തു
തളിപ്പറമ്പ്: മുക്കുപണ്ട തട്ടിപ്പു നടന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ പൊലിസ് പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സി.ഐ പി.കെ.സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെ തളിപ്പറമ്പ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് മെയിന്‍ ശാഖയിലാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ പരിശോധന നിര്‍ത്തുമ്പോള്‍ 55 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പി.കെ.സുധാകരന് പറഞ്ഞു. പരിശോധന ഇന്നും തുടരും.
അതിനിടെ മൂന്നു ഉദ്യോഗസ്ഥര്ക്കെതിരേ പൊലിസ് കേസെടുത്തു. ബാങ്കില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മാനേജരും മുഖ്യപ്രതിയുമായ കണ്ണപുരം ഇടക്കെപ്പുറത്തെ കെ.വി.രമ, അപ്രൈസര്‍ ചക്കരക്കല്ലില്‍ ഷഡാനന് എന്നിവര്‍ക്കും സീനിയര്‍ മാനേജര്‍ ചന്ദ്രനുമെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."