HOME
DETAILS

'ഹോമിയോ മുക്കിന് ' പേര് നല്‍കിയ കെട്ടിടം അപകട ഭീഷണിയില്‍

  
backup
September 26 2017 | 05:09 AM

%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d

എടച്ചേരി: പുറമേരിയിലെ ഹോമിയോ മുക്കിന് ആ പേര് നല്‍കിയ കെട്ടിടം ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാര്‍ക്ക് അപകട ഭീഷണിയിയായി മാറി. കാലപ്പഴക്കം കാരണം മേല്‍ക്കൂരയിലെ ഓടും മരങ്ങളും ദ്രവിച്ചു തീരാറായ മട്ടിലാണ്. ചുവരുകളില്‍ വിവിധയിടങ്ങളിലായി വിള്ളലുകള്‍ വീണ് കെട്ടിടം ഏത് നിമിഷവും നിലംപൊത്താനുള്ള സാധ്യതയിലാണ്.
ഏകദേശം അന്‍പതിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കെട്ടിടത്തില്‍ പുറമേരിയിലെ പേരുകേട്ട ഒരു ഹോമിയോ ഡോക്ടര്‍ ഏറെക്കാലം ചികിത്സ നടത്തിയിരുന്നു. അക്കാലത്താണ് വടകര നാദാപുരം .റോഡിലെ പുറമേരി മത്സ്യ മാര്‍ക്കറ്റിന് സമീപമുള്ള ഈ വളവിന് ഹോമിയോ മുക്ക് എന്ന പേര് വന്നത്.
ഹോമിയോ ചികിത്സയ്ക്കായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസില്‍ വരുന്നവര്‍ക്ക് ഇറങ്ങാനായി ക്രമേണ ഇവിടെ ഒരു ബസ്റ്റോപ്പും വന്നു . അതോടെ ഇവിടം ഹോമിയോ മുക്കായി മാറി. പുറമേരി ടൗണില്‍ റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം വര്‍ഷങ്ങളായി അപകടാവസ്ഥയില്‍ തുടരുകയാണ്. പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ കുട്ടികള്‍ ഉള്‍പെടെ നിരവധി പേര്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലത്താണ് കെട്ടിടം തകരാന്‍ പാകത്തില്‍ നില്‍ക്കുന്നത്.
സ്‌കൂള്‍ ബസിനായി കുട്ടികള്‍ കാത്ത് നില്‍ക്കുന്നത് ഈ കെട്ടിടത്തിന്റെ വരാന്തയിലും, റോഡിലുമാണ്. സമീപത്തെ ക്ലിനിക്കില്‍ ഡോക്ടറെ തേടിയെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കെട്ടിടത്തിന് മുന്നിലെ റോഡിലാണ്. കനത്ത മഴയില്‍ ഇതിന് സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടം മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന് വീണിരുന്നു.
ഇതെ തുടര്‍ന്ന് ഈ കെട്ടിടത്തിനും ഭാഗികമായി തകരാര്‍ സംഭവിച്ചിരുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഓടുകളും മരപ്പടികളും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ചുമരുകള്‍ മഴ നഞ്ഞ് കുതിര്‍ന്നിട്ടുമുണ്ട്. മുന്‍പ് ഇവിടെ ഒരു ഹോമിയോ ഫാര്‍മസിയും പ്രവര്‍ത്തിച്ചിരുന്നെങ്കിലും കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെ പ്രവര്‍ത്തനം മാറ്റുകയായിരുന്നു. സമീപത്തെ കെട്ടിടം തകര്‍ന്നപ്പോള്‍ അപകടാവസ്ഥയിലായ ഈ കെട്ടിടം പൊളിച്ച് നീക്കാന്‍ ഉടമയോട് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ നാളിതുവരെയായി പൊളിച്ച്‌നീക്കിയിട്ടില്ല. ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ വൈകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റുന്നതോടെ ഈ സ്ഥലപ്പേരും ഇല്ലാതാകുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
അതേസമയം ഇപ്പോള്‍ ഈ പ്രദേശത്ത് പ്രശസ്തനായ ഒരു ശിശു രോഗവിദഗ്ധന്റെ ക്ലിനിക്കുണ്ട്. ഇനി മുതല്‍ ഇവിടം ഹോമിയോ മുക്കിന് പകരം അലോപ്പതി മുക്കായി മാറാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago