സഊദിയില്‍ മലയാളി നഴ്‌സിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ സര്‍ക്കാര്‍ ആശുപത്രി നഴ്‌സായിരുന്ന എറണാകുളം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച ജില്ലയില്‍ കണ്ടെത്തിയത്. ഇരുപത്തിയാറു വയസായിരുന്നു.
അല്‍ഖസീം പ്രവിശ്യയില്‍ ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമിറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ച് പൊലിസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ മുഖം കുത്തിയ നിലയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാസപരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച മൃതദേഹം പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഒന്നര വര്‍ഷം മുന്‍പാണ് ജിന്‍സി ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ആദ്യ അവധി കഴിഞ്ഞു ഈ മാസം രണ്ടിനാണ് മടങ്ങിയെത്തിയത്. അവിവാഹിതയാണ്. അമ്മ: ജോളി മാത്യു, സഹോദരി ബിന്‍സി ദല്‍ഹി അപ്പോളോ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. സഹോദരന്‍ ബാസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."