ഇഷ്ടമതം സ്വീകരിക്കുന്നത് അപരാധമോ?
മതം മാറുക എന്നത് എന്തോ അപരാധമാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന് നാട്ടിലുള്ളത്. മതവിശ്വാസം എന്നത് ആരെങ്കിലും പുറമെ നിന്ന് അടിച്ചേല്‍പ്പിക്കേണ്ടണ്ട ഒന്നല്ല. ഏതു വിശ്വാസവും മനസ്സറിഞ്ഞു കൊണ്ടണ്ട് സ്വയം ഉള്‍കൊള്ളാന്‍ തയ്യാറാവുമ്പോഴേ അതിന് മൂല്യമുണ്ടണ്ടാവുകയുള്ളൂ.
പിറന്നുവീണ മതത്തില്‍ തന്നെ ഓരോരുത്തരും കഴിഞ്ഞുകൊള്ളണം എന്ന നിയമമൊന്നും ഒരിടത്തുമില്ല എന്നിരിക്കെ അവനവന്‍ കണ്ടെണ്ടത്തിയ സത്യാമാര്‍ഗം ഉള്‍കൊള്ളാന്‍ സ്വമേധയാ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിടാനും അവാസ്തവകാര്യങ്ങള്‍ പ്രചരിപ്പിച്ച് അത്തരം നീക്കത്തില്‍ നിന്ന് വ്യക്തികളെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്.
മത വിശ്വാസികളുടെ കടമ മതസന്ദേശം എത്തിക്കുക എന്നതുമാത്രമാണ്. മതത്തിലേക്ക് ആളെ നിര്‍ബന്ധിച്ച് കൊണ്ടണ്ടുവരിക എന്നത് വിശ്വാസിയുടെ മേല്‍ ബാധ്യതയില്ല. ആ നിലക്ക് ഒരാള്‍ ണ്ട ഏതെങ്കിലും മതത്തിലേക്ക് മാറുമ്പോള്‍ അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടണ്ടാക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.
ഇഷ്ട്ടപ്പെട്ട മതം പഠിക്കാന്‍ ഇവിടെ വ്യവസ്ഥാപിതമാര്‍ഗങ്ങളുണ്ട്ണ്ട. ഓരോ മതത്തെ പറ്റിയും അതുമായി ബന്ധപ്പെട്ട പണ്ഡിതന്മാരില്‍ നിന്നുമാണ് പഠിക്കേണ്ടണ്ടത്. അപ്പോള്‍ മാത്രമേ അതിന്റെ ശരിയായ വശം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ മതത്തെയും പറ്റി പഠിക്കാന്‍ ഒരു മത വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ പോയാല്‍ ആ താരതമ്യ പഠനം എത്രമാത്രം നീതി പൂര്‍വമാവും. അതിനാല്‍ സത്യമാര്‍ഗത്തില്‍ വഴി മുടക്കികളാവാതിരിക്കാന്‍ നാം മനസ്സ് വിശാലമാക്കുക. ഹാദിയമാരെയും ആതിരമാരെയും അവരുടെ വഴിക്കുവിടാന്‍ നമുക്ക് സാധിക്കേണ്ടണ്ടതുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."