HOME
DETAILS
MAL
വിവാഹത്തിനുവേണ്ടി പെണ്‍കുട്ടികള്‍ മതംമാറരുത്: വനിതാ കമ്മിഷന് അധ്യക്ഷ
backup
September 27 2017 | 01:09 AM
തിരുവനന്തപുരം: വിവാഹത്തിനുവേണ്ടി മതം മാറരുതെന്നും അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറവയ്ക്കലാണെന്നും വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. ജനാധിപത്യ മഹിളാ അസോസിയേഷന് തിരുവനന്തപുരം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച 'മാധ്യമരംഗത്തെ സ്ത്രീവിരുദ്ധത' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമ, സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നുവരുന്നതിനു കാരണമായി. മാധ്യമ രംഗത്തെ സ്ത്രീവിരുദ്ധ പ്രവണതകളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."