മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തുന്നതെങ്ങനെയെന്ന് കോടതി
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സകിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി.
മുരുകന്റെ മരണത്തെത്തുടര്‍ന്ന് കൊട്ടിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി കൊല്ലം മെഡി സിറ്റിയിലെ ഡോ. ബിലാല്‍ അഹമ്മദ് നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 -ാം വകുപ്പനുസരിച്ച് മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം ഡോക്ടര്‍മാര്‍ക്കെതിരേ എങ്ങനെ ചുമത്താനാവുമെന്നു കോടതി ചോദിച്ചു.
ചികിത്സ നിഷേധിച്ചതാണ് കുറ്റമെങ്കില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനാവും. മറിച്ച് ഇവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താന്‍ എന്തു സാഹചര്യമാണുള്ളതെന്നും സിംഗിള്‍ ബെഞ്ച് ആരാഞ്ഞു.
ഒക്ടോബര്‍ 19 ന് ഹരജി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."