ബനാറസിലെ വിദ്യാര്‍ഥി പ്രക്ഷോഭം: മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു
വരാണസി: ബനാറസ് സര്‍വ്വകലാശാല ക്യംപസിനകത്തുണ്ടായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തെം ഏറ്റെടുത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു. സര്‍വ്വകലാശാല ഭരണാധികാരിഒ.എന്‍ സിങ് ആണ് രാജി വെച്ചത്. ചൊവ്വാഴ്ച രാത്രി വൈസ് ചാന്‍സലര്‍ ഗിരിഷ് ചന്ദ്ര ത്രിപാഠിക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. വൈസ് ചാന്‍സലറുടെ അടുത്ത അനുയായികളില്‍ ഒരാളാണ് സിങ്.
പെണ്‍കുട്ടികള്‍ക്കെതിരെ കാമ്പസില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാല പ്രധാന കവാടത്തിന് സമീപം പ്രതിഷേധം ആരംഭിച്ചത്. തു
ടര്‍ന്ന് പൊലിസ് കാംപസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരികയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയില്ലാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധമാരംഭിച്ചു. പ്രതിഷേധത്തിനിടെ ശനിയാഴ്ച രാത്രിയോടെ വി.സിയുടെ വസതിക്ക് മുന്നിലെത്തി. സമരക്കാരെ തടഞ്ഞ പൊലിസ,് അവര്‍ക്കെതിരെ ശക്തമായ അതിക്രമം അഴിച്ചു വിടുകയായിരുന്നു. പൊലിസിന്റെ അതിക്രമത്തില്‍ പെണ്‍കുട്ടികളടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. ഇത് രാജ്യമെങ്ങും ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് അഡീഷണല്‍ സിറ്റി മജിസ്‌ട്രേറ്റിനേയും രണ്ടു പൊലിസുകാരേയും സ്ഥലം മാറ്റിയിരുന്നു.
അതേസമയം, വൈസ്ചാന്‍സലര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."