HOME
DETAILS

കണ്ണൂരില്‍ പൊട്ടിവീണ ഇലക്ട്രിക് ലൈനില്‍ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

  
backup
September 27 2017 | 07:09 AM

kannur-electrisc-line-shock-dead-women

കൂത്തുപറമ്പ്: പാട്യം കോങ്ങാറ്റയില്‍ പൊട്ടിവീണ ഇലക്ട്രിക് ലൈനില്‍ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മകനും പരുക്കേറ്റു. കോങ്ങാറ്റ മിനി നിവാസില്‍ മലപ്പിലായി മുകുന്ദന്റെ ഭാര്യ പനയാട ലീല (60) ആണ് മരിച്ചത്. ഇന്നു രാവിലെ 6.10 ഓടെയാണ് സംഭവം. വീട്ടുപറമ്പിലെ മുരിക്ക് മരത്തിന്റെ കൊമ്പ് ഇലക്ടിക് ലൈനിന് മുകളില്‍ വീണതിനെ തുടര്‍ന്ന് ലൈന്‍ പൊട്ടി പറമ്പിലേക്ക് വീഴുകയായിരുന്നു. ഈ കാര്യം അറിയാതെ പറമ്പിലെ വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ ലീലയ്ക്ക് ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മകന്‍ മിനീഷ് (39) ലീലയെ പിടിച്ച് മാറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മിനീഷിനും ഷോക്കേറ്റു.ഉടന്‍ സ്ഥലത്തേക്ക് ഒടിയെത്തിയ ലീലയുടെ ഭര്‍ത്താവ് മരവടിയെടുത്ത് മിനീഷിന്റെ ദേഹത്ത് അടിച്ചാണ് വൈദ്യുതി ബന്ധം വേര്‍പെടുത്തിയത്. ഷോക്കേറ്റ് ഇരു ചുമലുകള്‍ക്കും പരുക്കേറ്റ മിനീഷിന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കി. തത്സമയം ഈ വഴി കടന്നുപോയ ബൈക്ക് യാത്രികനാണ് പൊട്ടിയ ലൈനിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയായിരുന്ന വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
വിവരമറിഞ്ഞ് കെ.എസ്.ഇ.ബി കൂത്തുപറമ്പ് സബ്ഡിവിഷണല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.മഹിജ, തലശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീലകുമാരി, പാട്യം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.ഷിബു തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേ സമയം,ലീല ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തില്‍ വൈദ്യുത വകുപ്പിന്റെ അനാസ്ഥയുണ്ടെന്ന് ലീലയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.ഏറെ നാളായി പൊട്ടി തൂങ്ങിക്കിടക്കുകയായിരുന്ന മുരിക്ക് മരത്തിന്റെ കൊമ്പാണ് വൈദ്യുതി ലൈനിന്റെ മുകളിലേക്ക് പൊട്ടിവീണതെന്നും അപകടസാധ്യത കണക്കിലെടുത്ത് ഈ കൊമ്പ് മുറിച്ച് മാറ്റണമെന്ന് നേരത്തെ വൈദ്യുത വകുപ്പധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് ഇവരുടെ ആരോപണം.

പിക്കപ്പ് വാന്‍ ഡ്രൈവറാണ് മിനീഷ്. മിനിത ലീലയുടെ മകളാണ്. മരുമക്കള്‍: ലിമ, പ്രഭാകരന്‍ (വ്യാപാരി,ചെന്നൈ) സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, വിജയലക്ഷ്മി, ശകുന്തള.പരേതരായ കൃഷ്ണന്‍ ദേവി ദമ്പതികളുടെ മകളാണ് മരിച്ച ലീല.സംസ്‌ക്കാരം നാളെ (വ്യാഴം)രാവിലെ 9ന് വീട്ടുവളപ്പില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago