തന്നെ പാര്‍ട്ടി പദവിയില്‍ നിന്ന് മാറ്റിയത് ദലിതനായതിനാല്‍- സോണിയക്കെതിരെ അശോക് ചൗധരി
പട്ന: ദലിതനായതുകൊണ്ടാണ് തന്നെ പാര്‍ട്ടി പദവിയില്‍ നിന്നും മാറ്റി അപമാനിച്ചതെന്ന് ബിഹാര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് ചൗധരി. താന്‍ രാജിവെക്കാന്‍ തയാറായിരുന്നു. പാര്‍ട്ടി ഹൈകമാന്‍ഡിനെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. അഭിമാനമുള്ള ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയില്‍ ഉപചാരപൂര്‍വ്വമുള്ള സ്ഥാനമൊഴിയല്‍ താന്‍ അര്‍ഹിച്ചിരുന്നുവെന്നും ചൗധരി പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ചൗധരിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയത്. കോണ്‍ഗ്രസില്‍ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് ചൗധരിയാണെന്നാരോപിച്ചായിരുന്നു നടപടി. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ചൗധരിയെ സോണിയ ശാസിച്ചിരുന്നു.
ചൗധരിയെ മാറ്റുന്നത് സംബന്ധിച്ച് ബിഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി സോണിയയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തിയിരുന്നു. നാലുവര്‍ഷമായി ബിഹാറില്‍ കോണ്‍ഗ്രസിനെ നയിച്ചത് അശോക് ചൗധരിയാണ്. ജെ.ഡി.യുവും ആര്.ജെ.ഡി യുമായുള്ള മഹാസഖ്യം തകര്‍ന്നതോടെ കോണ്‍ഗ്രസിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."