പ്രതിരോധിക്കാന്‍ ജയന്ത് സിന്‍ഹയെ രംഗത്തിറക്കി ബി.ജെ.പി
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയുടെ അഭിപ്രായത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പി രംഗത്തിറക്കിയത് അദ്ദേഹത്തിന്റെ മകനും വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹയെ.
പുതിയ ഇന്ത്യയുടെ നിര്‍മിതിക്ക് ശക്തമായ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വഴിവയ്ക്കുമെന്നുമാണ് ജയന്ത് സിന്‍ഹ പാര്‍ട്ടിയെ സംരക്ഷിച്ചുകൊണ്ട് വ്യക്തമാക്കിയത്. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സുതാര്യവും പുതുമ നിറഞ്ഞതുമായ പുതിയ സമ്പദ്‌വ്യവസ്ഥയാണ് രാജ്യത്ത് രൂപംകൊള്ളുന്നത്. എല്ലാ ഇന്ത്യക്കാര്‍ക്കും മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ പക്ഷപാതരഹിതമായ പുതിയ സമ്പദ്‌വ്യവസ്ഥയാണ് ഇത്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഇടുങ്ങിയ ചില വിവരങ്ങള്‍ വച്ചുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍ ഇതില്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റാനുള്ള പരിഷ്‌കരണ നടപടികളെ ഈ ലേഖനങ്ങള്‍ കാണാതെ പോകുകയാണ്. ഇപ്പോള്‍ നടക്കുന്ന പരിഷ്‌കരണങ്ങളുടെ ദീര്‍ഘകാല ഫലം എന്താണെന്ന് ഒന്നോ രണ്ടോ പാദത്തിലെ ജി.ഡി.പി കണ്ട് വിലയിരുത്താനാകില്ലെന്നും ജയന്ത് സിന്‍ഹ തന്റെ ലേഖനത്തില്‍ പറയുന്നു.
നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഗെയിം ചെയ്ഞ്ചറാണെന്നും ജയന്ത് സിന്‍ഹ പറയുന്നു. എന്നാല്‍ പിതാവ് യശ്വന്ത് സിന്‍ഹയുടെ അഭിപ്രായപ്രകടനത്തെ നേരിട്ട് വിമര്‍ശിക്കാന്‍ ജയന്ത് തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."