HOME
DETAILS

ഇന്ന് ലോക ഹൃദയദിനം

  
backup
September 28 2017 | 22:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82

 


തിരുവനന്തപുരം: ലോകഹൃദയ ദിനത്തില്‍ നാവികന്റെ ഹൃദയം ഇനി മലയാളിയില്‍ തുടിക്കും. കൊച്ചി ഐ.എന്‍.എസ് ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റായ അതുല്‍ കുമാര്‍ പവാറിന്റെ (24) ഹൃദയമാണ് തൃപ്പൂണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടില്‍ (50) തുടിക്കുക. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അതുല്‍ കുമാറിന്റെ ഹൃദയം, കരള്‍, വൃക്ക എന്നിവയാണ് ദാനം ചെയ്തത്.
ഹരിയാന, പഞ്ച്കുല സ്വദേശി രാജ്ബിര്‍ സിങ് പവാറിന്റെ മകനാണ് അതുല്‍ കുമാര്‍ പവാര്‍. സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയി മടങ്ങവെ ചാലക്കുടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അതുല്‍ കുമാറിനെ ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും 27ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
സ്വന്തം മകന്റെ അവയവങ്ങള്‍ സൈനിക സേവനം ചെയ്യുന്ന ഏതെങ്കിലും രോഗികള്‍ക്ക് നല്‍കണമെന്നായിരുന്നു രാജ്ബിര്‍ സിങ്ങിന്റെ ആഗ്രഹം. തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ നാഷണല്‍ ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടു. അവര്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെടുകയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു.
ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമായതിനാല്‍ ഡല്‍ഹിയിലെ നാവിക ആശുപത്രിയില്‍ ചികിത്സയിലുള്ളയാള്‍ക്ക് നോട്ടോ വഴി കരള്‍ നല്‍കാനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവര്‍ക്കെത്താനായില്ല. തുടര്‍ന്ന് ബംഗളൂരുവിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നല്‍കാന്‍ തീരുമാനമാവുകയായിരുന്നു. ബാക്കി അവയവങ്ങള്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അനുയോജ്യരായ രോഗികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്‍കാന്‍ തീരുമാനമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago