കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: കേരളത്തിലും ബംഗാളിലും ജിഹാദി പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ആര്.എസ്.എസ് സര് സംഘ് ചാലക് മോഹന്‍ ഭാഗവത്.
ജിഹാദി പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവരെ നേരിടുന്നതില്‍ കേരള- ബംഗാള്‍ സര്‍ക്കാരുകള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ വിജയദശമി ദിനത്തോടനുബന്ധിച്ച് ആര്.എസ്.എസ് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കടന്നുവരവ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥികളുടെ നുഴഞ്ഞുകയറ്റമാണ് രാജ്യം നേരിടുന്ന ഭീഷണി.
നിലവിലെ സാമ്പത്തിക മാന്ദ്യത്തെ ഭാഗവത് തള്ളിക്കളഞ്ഞു. രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറുകയാണെന്നും പശു സംരക്ഷണത്തിന്റെ പേരിലുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗോ സംരക്ഷണം മതപരമായ കാര്യമല്ലെന്നും നിരവധി മുസ്ലിംകള് പശുക്കളെ പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."