ഖത്തര്‍ എയര്‍വേയ്‌സ് കുര്‍ദ് മേഖലകളിലേക്കുള്ള സര്‍വിസ് റദ്ദാക്കി
ദോഹ: വടക്കന്‍ ഇറാഖിലെ കുര്‍ദിസ്താനിലേക്കുള്ള സര്‍വിസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലികമായി റദ്ദാക്കി. ഇറാഖ് വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയുള്ള സര്‍വിസുകളാണു റദ്ദാക്കിയത്.
ഇറാഖിലെ ഇര്‍ബില്‍, സുലൈമാനിയ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വിസുകളാണു റദ്ദാക്കിയതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ രണ്ടിടങ്ങളിലേക്കും വിമാനത്താവളങ്ങളില്‍ വെള്ളിയാഴ്ച മുതലുള്ള എല്ലാ രാജ്യാന്തര വ്യോമസര്‍വിസുകളും റദ്ദാക്കിയതായി ഇറാഖി അതോറിറ്റികള്‍ അറിയിച്ചിരുന്നു.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ഇര്‍ബില്‍, സുലൈമാനിയ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ക്ക് 29നു തടസംനേരിടുകയും 30, ഒന്ന് തിയതികളിലെ സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തതായാണ് അറിയിപ്പ്.
ഒക്ടോബര്‍ ഒന്നിനുശേഷമുള്ള സര്‍വിസുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എയര്‍ലൈനിന്റെ ട്രാവല്‍ അലര്‍ട്ട് പേജില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."