HOME
DETAILS

നാടുകാണി ചുരത്തിലെ മഖാം പൊളിച്ച് തൈകള്‍ വച്ചു

  
backup
September 30, 2017 | 10:56 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82

നിലമ്പൂര്‍: നാടുകാണി ചുരത്തിലെ പ്രശസ്തമായ മുഹമ്മദ് സ്വാലിഹ് മഖാം തകര്‍ക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ ശ്രമം. വ്യാഴാഴ്ച രാത്രിയാണ് മഖാമിനു നേരെ കൈയേറ്റം നടന്നത്. ഇതു മൂന്നാംതവണയാണ് സംഭവം. മഖാമിന്റെ പകുതിയിലേറെ ഭാഗം തകര്‍ക്കുകയും ഇവിടെ തെങ്ങ്, വാഴ തൈകള്‍ വയ്ക്കുകയും ചെയ്താണ് അക്രമികള്‍ പ്രകോപനത്തിനു ശ്രമിച്ചത്. ചുറ്റും മുളകു പൊടി വിതറുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം അറിയുന്നത്.


കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പ്രധാന മഖാമാണിത്. ഇസ്‌ലാമിക പ്രബോധകനായ സൂഫീവര്യനാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. വിശ്വാസികള്‍ വര്‍ഷങ്ങളായി ഇവിടെ സന്ദര്‍ശനം നടത്തിവരാറുണ്ട്.


2009 ഏപ്രില്‍ എട്ടിനാണ് ആദ്യസംഭവം നടന്നത്. ഇതിന്റെ പേരില്‍ നാലു മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരേ നിലവില്‍ കേസുണ്ട്. കഴിഞ്ഞമാസം ആറിനാണ് രണ്ടാമത്തെ ശ്രമംനടന്നത്. ഇതില്‍ മഖാമിന്റെ ഒരു ഭാഗം തകര്‍ക്കുകയും നേര്‍ച്ചപ്പെട്ടിയും സംഭാവനപെട്ടിയും പൊളിച്ച് പണം മോഷണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ പത്തൊന്‍പതിനു ചെറിയ രീതിയില്‍ ശ്രമം നടന്നെങ്കിലും കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല.


ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രിയും മഖ്ബറ ഭാഗികമായി പൊളിച്ചത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ്‌കുമാര്‍, എടക്കര സി.ഐ പി അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ഉര്‍ജിതപ്പെടുത്തി.
മലപ്പുറത്തു നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സി.ഐ അബ്ദുല്‍ ബഷീര്‍, എടക്കര എസ്.ഐ അഭിലാഷ്, ഡിവൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.


മഖ്്ബറയില്‍ ഇന്നലെ സമസ്ത നേതാക്കള്‍ സന്ദര്‍ശനം നടത്തി. മഖ്ബറ പൊളിച്ചതില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രതിഷേധിച്ചു. അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി എസ്.കെ.എസ്.എസ്.എഫ് രംഗത്തുവരുമെന്ന് നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 

 

 

പൊലിസ് കണ്ടെടുത്ത കുറിപ്പില്‍ സലഫീ ആശയങ്ങള്‍ 


വഴിക്കടവ്: നാടുകാണി ചുരത്തിലെ മഖാമിനു നേരെ തുടരുന്ന ആക്രമണത്തിനു പിന്നില്‍ തീവ്രസലഫികളെന്നു സംശയം. ഇവിടെനിന്നു കണ്ടെടുത്ത കുറിപ്പും ഇതിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്.
സലഫി ആശയങ്ങളുള്ള കുറിപ്പിലെ മുഴുവന്‍ വിവരങ്ങളും പൊലിസ് പുറത്തുവിട്ടിട്ടില്ല. മഖ്ബറക്കു സമീപത്തു കെട്ടിത്തൂക്കിയ ഒരു കുപ്പിയിലെ വെള്ളപേപ്പറിലാണ് കുറിപ്പെഴുതിയത്. ആദ്യ അക്രമം നടന്ന 2009ല്‍ മഖ്ബറ പൊളിക്കുന്നതിനിടെ നാലു മുജാഹിദ് ജിന്ന് വിഭാഗം പ്രവര്‍ത്തകരെ വഴിക്കടവ് പൊലിസ് കൈയോടെ പിടികൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറിനും പത്തൊന്‍പതിനും നടന്ന സംഭവത്തില്‍ യാതൊരു നടപടിയും പൊലിസ് കൈകൊണ്ടിട്ടില്ല. ചില അറേബ്യന്‍ രാജ്യങ്ങളില്‍ സലഫി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന മഖ്ബറകള്‍ പൊളിക്കുന്ന രീതി കേരളത്തിലും തീവ്രസലഫികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
അതേസമയം മുസ്്‌ലിം തീര്‍ഥാടന കേന്ദ്രത്തിനു നേരെ നടക്കുന്ന അക്രമത്തില്‍ ഉചിതമായ നടപടിയുണ്ടാകാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നുണ്ട്. ഡിവൈ.എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മുന്‍ കേസിലെ പ്രതികളെ കണ്ടെത്താനായിരുന്നില്ല.
പ്രാദേശികമായ ഇടപെടലുകളെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. സംഭവം മോഷണത്തിന്റെ ഭാഗമല്ലെന്ന നിഗമനത്തിലാണ് പൊലിസ്.

 

 

സമസ്ത പ്രതിഷേധ മാര്‍ച്ച് ഇന്ന്


നിലമ്പൂര്‍: നാടുകാണി ചുരം മഖാം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നു വഴിക്കടവില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും. രാവിലെ ഒന്‍പതിന് വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

Kuwait
  •  18 minutes ago
No Image

നാണക്കേട്! പാക് നാഷണൽ ഗെയിംസ് ഫുട്‌ബോൾ സെമിയിൽ കൂട്ടത്തല്ല്; ഗ്രൗണ്ട് 'റെസ്ലിങ് റിങ്' ആയി, 12 പേർക്ക് സസ്‌പെൻഷൻ, റഫറിക്ക് മർദ്ദനം

International
  •  24 minutes ago
No Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നും ഫൊറന്‍സിക് ലാബിലേയ്ക്ക് അയക്കണമെന്നും കോടതി ഉത്തരവ്

Kerala
  •  32 minutes ago
No Image

എ.കെ.ജി സെന്ററും എ.കെ.ജി പഠനഗവേഷണ കേന്ദ്രവും നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തോല്‍വി

Kerala
  •  34 minutes ago
No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  an hour ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  an hour ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  an hour ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  2 hours ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  2 hours ago