HOME
DETAILS

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

  
December 13, 2025 | 4:24 AM

hand transplant recipient gokulpriyan discharged from hospital

 

കൊച്ചി: പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച 23കാരന്‍ ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ എ.ആര്‍ അനീഷിന്റെ കൈകളാണ് സേലം സ്വദേശിയായ ഗോകുപ്രിയനു വച്ചുപിടിപ്പിച്ചത്. അപസ്മാര ബാധയെ തുടര്‍ന്നുള്ള വീഴ്ചയിലായിരുന്നു അനീഷിനു മസ്തിഷ്‌ക മരണം സംഭവിച്ചത്. അമൃത ആശുപത്രിയില്‍ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോക്ടര്‍ സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22നായിരുന്നു ശസ്ത്രക്രിയ. അനീഷിന്റെ ആഗ്രഹപ്രകാരമായിരുന്നു അവയവങ്ങള്‍ ദാനം ചെയ്തത്.

കുടുംബ സംരംഭമായ കോഴി ഫാമിലെ മേല്‍ക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നു വൈദ്യുതാഘാതമേറ്റ് 2018ലാണ് ഗോകുലപ്രിയന് രണ്ടു കൈകകളും നഷ്ടമായത്. മുത്തച്ഛന്‍ അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി അമൃതയിലേക്കുള്ള സൗകര്യാര്‍ഥം ഹരിപ്പാടുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഗോകുലപ്രിയന് അനീഷിന്റെ കൈകള്‍ ലഭിച്ചത്.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കൈകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. 32 ദിവത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ഗോകുലപ്രിയനെ അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് കേക്കു മുറിച്ചാണ് യാത്രയാക്കിയത്. കൈകള്‍ ലഭിച്ചതോടെ തനിക്ക് പഴയ ജീവിതം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയാണ് ഗോകുലപ്രിയന്.

 

Twenty-three-year-old Gokulpriyan from Salem, who received a rare bilateral hand transplant using the hands of late jail official A.R. Aneesh, has been discharged from hospital in Kochi. The transplant surgery was performed on October 22 at Amrita Hospital under the leadership of Dr Subramania Iyer, head of the Plastic and Reconstructive Surgery department, after Aneesh was declared brain-dead following a fall caused by epilepsy. The organs were donated as per Aneesh’s wish, and the hand transplant was facilitated through the Kerala government’s Mrithasanjeevani organ donation scheme. Gokulpriyan had lost both his hands in 2018 due to electrocution from a high-tension line while working at his family’s poultry farm. After several hours of complex surgery and 32 days of treatment, he was discharged with renewed hope of regaining his former life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago