രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍
പത്തനംതിട്ട: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി. ഫെനി മത്സരിച്ച അടൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഫെനി നൈനാന്‍ മൂന്നാം സ്ഥാനത്താണ്. രാഹുലിനെതിരെ 23 കാരി നല്‍കിയ പീഡന പരാതിയില്‍ ഫെനി നൈനാനും ആരോപണവിധേയനായിരുന്നു.
ഫെനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൂഢാലോചനയാണെന്നായിരുന്നു എം.എല്‍.എയ്‌ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാന്റെ വാദം. ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ലെന്നും മുന്‍പും തനിക്കെതിരെ പല ആരോപണവും വന്നിരുന്നു എന്നും, ഒന്നില്‍പ്പോലും കേസ് ഇല്ലെന്നുമായിരുന്നു ഫെനി നൈനാന്റെ വാദം.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പാലക്കാട്ടെ നീലപ്പെട്ടി വിവാദത്തിലും ഫെനി നൈനാന്‍ ഉള്‍പ്പെട്ടിരുന്നു.
അതേസമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തനായ റിനോ പി രാജന്‍ വിജയിച്ചു. 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്.
Fenny Nainan, a close associate of Palakkad MLA Rahul Mankootathil, has been defeated in the Adoor Municipality election. Contesting from the 8th ward, Fenny secured only third place, while the NDA candidate emerged victorious.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."