കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഘട്ടം മുതല്‍ ലീഡുറപ്പിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ വന്‍ ലീഡിലാണ് വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായി ലീഡോടെ മുന്നേറുകയായിരുന്നു ഫാത്തിമ.
ഫാത്തിമ തഹ്‌ലിയ 2135 വോട്ട് നേടിയപ്പോള്‍, എതിരാളിയായ എല്‍.ഡി.എഫിന്റെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി വി.പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
കോര്‍പറേഷനില്‍ യു.എഡി.എഫും എല്‍.ഡി.എഫും ഇഞ്ചോടിഞ്ചാണ് മത്സരം. ലീഡ് നില മാറിമറിയുകയാണ്. 10 വാര്‍ഡുകളില്‍ യു.ഡി.എഫും, ഒമ്പത് വാര്‍ഡുകളില്‍ എല്‍.ഡി.എഫുമാണ് നിലവില്‍ മുന്നേറുന്നത്.
76 സീറ്റുകളാണ് കോര്‍പറേഷനില്‍ ഉള്ളത്. ആദ്യ ഒരു മണിക്കൂറില്‍ എല്‍.ഡി.എഫ് ആയിരുന്നു ലീഡ് നേടിയതെങ്കില്‍ പിന്നീട് യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്‍.ഡി.എ അഞ്ചിടങ്ങളില്‍ ലീഡ ് ചെയ്യുന്നു. 44വര്‍ഷമായി ഇടത് കോട്ടയായ കോര്‍പറേഷനിലാണ് യു.ഡി.എഫ് പ്രതീക്ഷ നല്‍കുന്ന തിരിച്ചുവരവ് നടത്തുന്നത്.
fatima thahliya registered a resounding win in the kozhikode corporation elections, marking a significant moment in the local body election results in kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."