പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളും മുന്‍ ചെയര്‍മാന്‍മാരുമായ തുരുത്തന്‍ ദമ്പതികള്‍ക്ക് വീണ്ടും വിജയം. നഗരസഭയിലെ ഒന്നും രണ്ടും വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചിരുന്നത്. നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം ആണ് മുന്നേറുന്നത്.
ഭര്‍ത്താവ് ഷാജു തുരുത്തന്‍ രണ്ടാം വാര്‍ഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാര്‍ഡ് പരമലകുന്നില്‍ നിന്നുമാണ് വിജയിച്ചത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. പാലായില്‍ നഗരസഭയില്‍ 1, 2,3,5 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു.
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര നഗരസഭയിലെ കുലശേഖരനെല്ലൂര്‍ വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് ( ബി ) കൊല്ലം ജില്ലാ പ്രസിഡന്റ് എ. ഷാജു വിജയിച്ചു. 107 വോട്ടിനാണ് എ ഷാജു വിജയിച്ചത്.
in the pala municipality elections, the congress m candidates who are a couple have secured a notable victory, highlighting a significant political outcome in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."