റെയില്‍വേ പ്രശ്‌നങ്ങള്‍ യു.പി.എ സര്‍ക്കാറില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ചത്- ഒഴികഴിവുമായി ഗോയല്‍
മുംബൈ: റയില്‍വേയിലെ പ്രശ്‌നങ്ങള്‍ പരമ്പരാഗത സ്വത്താണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പ്രശ്‌നങ്ങള്‍ പുതുതായി രൂപപ്പെട്ടവയല്ല, ഇത് യു.പി.എ സര്‍ക്കാരില്‍ നിന്നും എന്‍.ഡി.എയ്ക്ക് പരമ്പരാഗതമായി ലഭിച്ചതാണ്. 2014ല്‍ എന്‍ഡിഎയ്ക്ക് ഭരണം ലഭിക്കുമ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി'- മന്ത്രി പറഞ്ഞു. താന്‍ ഒഴികഴിവ് പറയുകയല്ലെന്ന ആമുഖത്തോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനങ്ങള്‍ക്ക് മികച്ച സാങ്കേതിക സൗകര്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്നതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ നിലപാടെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ ഗോയല്‍ പറഞ്ഞു. റെയില്‍വേയെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴും 100 വര്‍ഷം പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി 20 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും പത്ത് എണ്ണത്തിന് വെസ്റ്റേണ്‍ റെയില്‍വേ അടിയന്തിര അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനു പുറമെ രാജ്യത്തുടനീളമുള്ള 13 മേല്‍പ്പാലങ്ങള്‍ക്ക് വീതി കൂട്ടാനും 40 എണ്ണം പുതുക്കി പണിയാനും അനുമതി നല്‍കിയതായി ഗോയല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."