'നിശ്ചയമായും ഞാനായിരിക്കും ആ ശക്തി'
അധോലോക ഗുണ്ടണ്ടാതലവന്‍ ദാവൂദ് ഇബ്‌റാഹിം ഇന്ത്യയിലേക്ക് തിരിച്ച് വന്ന് കേന്ദ്രസര്‍ക്കാരുമായി ചില പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെവന്ന് താങ്കള്‍ വാദിക്കുന്നുണ്ടണ്ടല്ലോ, യാഥാര്‍ഥ്യമെന്ത് ?
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ എന്ത് ചെപ്പടിവിദ്യയും കാണിക്കും. ബുളളറ്റ് ട്രെയ്‌നിന്റെ ഉദ്ഘാടനാര്‍ഥം ജാപ്പനീസ് പ്രധാനമന്ത്രിയെ വരെ ക്ഷണിച്ചില്ലേ, ഇത് വോട്ടായി മറിക്കലാണ് അദ്ദേഹത്തിന്റെ തന്ത്രം. എനിക്ക് കിട്ടിയ വിവരപ്രകാരം ദാവൂദ് തന്നെ സ്വയം മുന്നോട്ട് വന്നതാണ്. ഈ വിവരങ്ങള്‍ എവിടെ നിന്ന് കിട്ടിയതാണെന്ന് ചോദിക്കരുത്. ഏതായാലും ദാവൂദ് ഒരു വലിയ പദ്ധതിയുടെ ഭാഗമാണ്.
പക്ഷെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഗവണ്‍മെന്റ് എന്തിന് ഇങ്ങനെ ചെയ്യുന്നു.ഇലക്ഷനുകളില്‍ വിജയിക്കാന്‍, സംശയമെന്തേ?
ഇന്ത്യന്‍ ജനതയുടെ വികാരം മുതലെടുത്ത് ധാരാളം സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ടണ്ട്. ഞാനൊന്ന് ചോദിക്കട്ടെ, ദോക്‌ലാമില്‍ എന്ത് സംഭവിച്ചു? അതിന്റെ ഫലമെന്തെന്ന് ആരെങ്കിലും അറിഞ്ഞോ? എന്ത്‌കൊണ്ടണ്ട് ഇങ്ങനെ സംഭവിച്ചു? മറ്റ് ഭാഗങ്ങള്‍ വിട്ട് ഇത്തരത്തിലുളളവയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കൂ.
2013ല്‍ താങ്കള്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി പ്രസംഗിച്ചിരുന്നല്ലോ, പക്ഷെ 2017ല്‍ താങ്കള്‍ നിലപാട് മാറ്റിയത് എന്തിന്?
കാര്യങ്ങള്‍ ഗതിമാറി സഞ്ചരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ പ്രതികരിക്കാറ്. ഞാന്‍ മാധ്യമങ്ങളുടെ പണിയാണ് ചെയ്യുന്നതെന്ന് പറയാം. സര്‍ക്കാരിനെതിരേ ശബ്ദിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും എനിക്കറിയാം. പക്ഷെ ഏതെങ്കിലും റിപ്പോര്‍ട്ടറോ എഡിറ്ററോ സര്‍ക്കാരിനെതിരേശബ്ദിക്കാറുണ്ടോ? ഇല്ല, അവര്‍ക്കതിനാവില്ല. കാരണം അവരുടെയെല്ലാം മുതലാളിമാരുടെ സമ്പത്തിന്റെ ഞാണ്‍ സര്‍ക്കാരിന്റെ കയ്യിലാണ്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാല്‍, അദ്ദേഹം സംഭവങ്ങള്‍ സൃഷ്ടിക്കുന്ന ഒരു നേതാവാണ്. യോഗയാവട്ടെ, ശുചിത്വ പരിപാടികളാകട്ടെ, മെയ്ക് ഇന്‍ ഇന്ത്യയാകട്ടെ എല്ലാം ഇതിന്റെ ഭാഗമാണ്.
മോദിയെ പിന്തുണച്ചത് അബദ്ധമായിരുന്നു എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്.?
ഞാന്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുമ്പോള്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് മുതലേ അദ്ദേഹത്തിന് നിഷേധാത്മക സ്വഭാവമായിരുന്നു.പ്രധാനമന്ത്രിയാകുന്നതിന്ന് മുമ്പ് മോദി ജി.എസ്.ടിയും ആധാറും എതിര്‍ത്തിരുന്നു, എന്നാലിപ്പോള്‍ അദ്ദേഹം അവ നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കികൊണ്ടണ്ടിരിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും 15 ലക്ഷം രൂപനല്‍കാമെന്ന വാഗ്ദാനം അമിത് ഷായുടെ ഇലക്ഷന്‍ തന്ത്രമായിരുന്നു. അധികാരം കൈയാളാന്‍ മോദി തങ്ങളെ വഞ്ചിച്ചു എന്ന് വിശ്വസിക്കുന്നവര്‍ തന്നെ ഇന്നതോര്‍ത്ത് ലജ്ജിക്കുന്നില്ല. കളളപ്പണം വെളിച്ചത്ത് കൊണ്ടണ്ട്‌വരാനായിരുന്നു നോട്ട്‌നിരോധനം നടത്തിയത്, 99 ശതമാനം പണവും ബാങ്ക് അക്കൗണ്ടണ്ടുകളിലാണെങ്കില്‍ പിന്നെ എവിടെയാണ് കളളപ്പണം? കളളപ്പണം ഒളിപ്പിച്ച് വച്ച കേസില്‍ ആരെല്ലാം അകത്തായി?. എന്റെ അഭിപ്രായപ്രകാരം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ ഇനിയും സമയമെടുക്കും. മോദിയെ വ്യക്തിപരമായല്ല അദ്ദേഹത്തിന്റെ നയങ്ങളെയാണ് ഞാന്‍ എതിര്‍ക്കുന്നത്.
എന്നിട്ടും കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചല്ലോ. അതെങ്ങനെ കാണുന്നു?
നിങ്ങള്‍ വോട്ടിനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ വോട്ടിങ് മെഷീനെ കുറിച്ച് അറിയേണ്ടതുണ്ടണ്ട്. ഇതിനേക്കാള്‍ വലിയ ദുരിതം ഇന്ത്യയിലുണ്ടണ്ടായിട്ടില്ല. ബി.ജെ.പിക്ക് പണ്ടണ്ടും ഇപ്പോഴും ഒരേ വോട്ട് വിഹിതമാണ് ലഭിക്കാറുളളത്. എവിടെനിന്ന് ഇത്രയധികം വോട്ടര്‍മാര്‍ ഉയര്‍ന്ന് വന്നു? പക്ഷെ ഇതെങ്ങനെ സുസ്ഥിരമാകുന്നു?
ഈയിടെയായി താങ്കള്‍ ഹിന്ദി സംസാരിക്കുന്നവരില്‍ നിന്ന് മാറി ഗുജറാത്തികളെ പ്രതികൂലിക്കുന്നതായി കേട്ടു, ഈ നിലപാട് താങ്കളുടെ സംഘടക്ക് പ്രതികൂലമായി ബാധിക്കില്ലേ?
വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ ഗുജറാത്തികളെ എതിര്‍ക്കുന്നില്ല.ഞാന്‍ എപ്പോഴും മറാത്തിക്കാരന്‍ തന്നെയാണ്. ജനങ്ങള്‍ അവര്‍ താമസിക്കുന്ന സംസ്ഥാനത്തെ ബഹുമാനിക്കണം. പണംകൊണ്ടണ്ട് എല്ലാം നേടിയെടുക്കാനാവില്ല. അവര്‍ക്ക് അധികാരമുണ്ടെണ്ടങ്കില്‍ എനിക്ക് ആത്മധൈര്യമുണ്ടണ്ട്. രാജ്യം ബിസിനസുകാര്‍ക്ക് വേണ്ടണ്ടി തീറെഴുതി വച്ചിരിക്കുകയാണോ? മുംബൈ-അഹമദാബാദ് ബുളളറ്റ് ട്രെയിനിന്റെ ആവശ്യമെന്ത്- ഏത് തരത്തിലുളള പുരോഗമനമാണത്, ആര്‍ക്ക് വേണ്ടണ്ടിയുളളതാണത്?.മുംബൈയിലേയും ഗുജറാത്തിലേയും ഗുജറാത്തികള്‍ക്ക് വേണ്ടണ്ടിയാണോ നാം 1.1 ലക്ഷം കോടി ചെലവഴിക്കുന്നത്?
മഹാരാഷ്ട്രയിലെ ബി.ജെ.പി-സേന സഖ്യ ഗവണ്‍മെന്റിനെ എങ്ങനെ വിലയിരുത്തുന്നു?
അവരുടെ വിവാഹമോചന പത്രം എപ്പോഴോ തയ്യാറായിട്ടുണ്ടണ്ട്. ആ ഭാര്യ-ഭര്‍തൃ സംഘട്ടനം മഹാരാഷ്ട്രയിലെ പതിവ് വാര്‍ത്തയാണ്. ഒരു ശക്തമായ എതിര്‍കക്ഷിയുടെ അഭാവം ഞാന്‍ കാണുന്നു. നിശ്ചയമായും ഞാനായിരിക്കും ആ ശക്തി.
മൊഴിമാറ്റം:
ഹാശിം കെ.പി., പകര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."