HOME
DETAILS
MAL
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ആരോഗ്യചികിത്സാ ഫീസ് വര്‍ധനവ് പ്രാബല്യത്തില്‍
backup
October 02 2017 | 05:10 AM
കുവൈത്ത്സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ആരോഗ്യചികിത്സാ ഫീസ് വര്‍ധനവ് നിലവില്‍ വന്നു. അതേസമയം എമര്‍ജന്‍സി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും വിദേശികള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാവും
ആരോഗ്യമന്ത്രാലയം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് വിദേശികളുടെ ആരോഗ്യചികിത്സാ ഫീസ് വര്‍ധിപ്പിക്കുന്നത്. ആശുപത്രിക്ക് വേണ്ട ഉപകരണങ്ങള്‍, മെഡിസിന്, ഓപ്പറേഷന്, ലബോറട്ടറി കൂടാതെ മറ്റ് നിരവധി മേഖലകളിലും വലിയ സാമ്പത്തിക ചെലവാണ് വേണ്ടിവരുന്നത്. അതിനുള്ള പരിഹാരമായിട്ടാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ആരോഗ്യ മന്ത്രി ജമാല്‍ അല്‍ഹര്‍ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."