ബാസ്കറ്റ് ബോളില്‍ ശിരോവസ്ത്രത്തിനുള്ള നിരോധനം നീക്കി
ലണ്ടന്‍: നീണ്ടകാലത്തെ ആവശ്യത്തിനു ശേഷം, ബാസ്കറ്റ് ബോള്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിരോവസ്ത്ര വിലക്ക് നീക്കി. ഹിജാബ്, തലപ്പാവ് തുടങ്ങി എല്ലാ ശിരോവസ്ത്രങ്ങളും ബാസ്ക്കറ്റ് ബോള്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാം. ഇന്റനാഷണല്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷനാണ് (എഫ്.ഐ.ബി.എ) ചരിത്രപരമായ തീരുമാനമെടുത്തത്.
എഫ്.ഐ.ബി.എയുടെ തീരുമാനത്തെ യു.കെയിലെ പ്രഥമ മുസ്ലിം വനിതാ ടീമായ ഫാല്‍ക്കണ്‍സ് സ്വാഗതം ചെയ്തു. മുസ്ലിം സ്ത്രീകള്‍ക്ക് കളിക്കാനാവുമെന്നും സാധ്യമാണെന്നും തെളിയിക്കുന്നതാണ് തീരുമാനമെന്ന് ടീമിലെ അംഗം റാബിയ പാഷ പറഞ്ഞു. ''മൂടിയിടുമ്പോഴും, ഇതു ഞങ്ങളെ കളിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല''- അവര്‍ പറഞ്ഞു.
രണ്ടു വര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്യാംപയിനൊടുവിലാണ് ശിരോവസ്ത്രത്തിനുള്ള നിരോധനം നീക്കിയത്. change.org എന്ന വെബ്സൈറ്റിലൂടെ നടത്തിയ ഹരജിയില്‍ 1,37,000 പേരാണ് ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."