സഊദിയില്‍ മരിച്ച മകന്റെ മൃതദേഹം കാത്തിരുന്ന പാക് കുടുംബത്തിന് ലഭിച്ചത് ഫിലിപ്പിനോ സ്വദേശിയുടെ മൃതദേഹം; ഗുരുതര വീഴ്ച്ച
ദമാം: സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച തങ്ങളുടെ മകന്റെ മൃതദേഹം കാത്തിരുന്ന പാകിസ്ഥാന്‍ കുടുംബത്തിന് ലഭിച്ചത് ഫിലിപ്പിനോ യുവാവിന്റെ മൃതുദേഹം. സഊദിയില്‍ നിന്നും പാകിസ്ഥാനിലേക്കയച്ച മൃതുദേഹമാണ് ഗുരുതര പിഴവ് മൂലം മറ്റൊരു രാജ്യത്തെ പൗരന്റെ മൃതദേഹമായി മാറി എത്തിയത്. സംഭവത്തെ കുറിച്ച് അധികൃതര്‍ ശക്തമായ ഉത്തരവിട്ടതായാണ് വിവരം. കഴിഞ്ഞയാഴ്ച്ചയാണ് പാകിസ്ഥാന്‍ സ്വദേശിയായ 22 കാരന്‍ കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ നടന്ന ഒരു അപകടത്തില്‍ മരിച്ചത്.
നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി മകന്റെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം സഊദിയിലുള്ള സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് പെട്ടെന്ന് തന്നെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതുദേഹം പാകിസ്ഥാനിലെ കുടുബങ്ങളുടെ അടുക്കലേക്ക് അയക്കുകയും ചെയ്തു. മകന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാനായി കാത്തിരുന്ന മാതാപിതാക്കളടക്കമുള്ള കുടുംബങ്ങള്‍ മൃതദേഹത്തിന്റെ മുഖം തുറന്നപ്പോഴാണ് മുന്നില്‍ കിടക്കുന്നത് തങ്ങളുടെ മകനല്ലെന്നും ഫിലിപ്പൈന്‍ പൗരനായ ഒരാളുടെ മൃതുദേഹമാണെന്നു മനസ്സിലാകുകയും ചെയ്തതെന്ന് പാക്കിസ്ഥാന്‍ റേഡിയോ ടി എന്‍ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ മകന്റെ മൃതദേഹം വിട്ടു കിട്ടാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കുടുംബം സഊദിയിലെ പാകിസ്ഥാന്‍ അംബാസിഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അലക്ഷ്യമായി മറ്റൊരു മൃതശരീരം പൊതിഞ്ഞയച്ച ആശുപത്രിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവം ഗുരുതരമായ വീഴ്ച്ചയാണെന്നും ശക്തമായ നടപടികള്‍ ഉണ്ടായേക്കുമെന്നുമാണ് വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."