നെയ്ത്ത് മേഖല കടുത്ത പ്രതിസന്ധിയില്‍
വാരണാസി: നോട്ട് നിരോധനവും ജി.എസ്.ടിയും ഉത്തര്‍പ്രദേശിലെ പരമ്പരാഗത നെയ്ത്ത് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഉല്പന്നങ്ങള്ക്ക് വിപണിയില്‍ വന്‍തോതിലുള്ള വിലയിടിവുണ്ടായതാണ് ഈ മേഖലയെ തകര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒരു ബനാറസ് സില്‍ക്ക് സാരിയുടെ വില ആയിരം രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 400 രൂപയില്‍ താഴെ എത്തിയെന്നും ഈ മേഖലയിലും കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പിടിച്ചുനില്‍ക്കുന്നതിനായി 300 രൂപയ്ക്ക് വരെ വില്‍ക്കേണ്ടി വരുന്ന സാഹചര്യമാണെന്നും നെയ്ത്ത് തൊഴിലാളികള്‍ പറയുന്നു.
പ്രതികൂല സാഹചര്യം കാരണം വാരണാസിയിലെ ജെയ്ത്പുരചോര കോളനിയിലെ നിരവധി തൊഴിലാളികള്‍ ഇവരുടെ പരമ്പരാഗത തൊഴിലായ നെയ്ത്ത് ഇതിനകം ഉപേക്ഷിച്ചിട്ടുണ്ട്. പല നെയ്ത്ത് ശാലകളും തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പതിനാറാം നൂറ്റാണ്ടുമുതല്‍ പ്രവര്‍ത്തിച്ചുവന്ന വാരണാസിയിലെ വസ്ത്രവ്യാപാര രംഗത്തെ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും തകര്‍ത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."