ദേശീയ ഗാനമാലപിച്ചപ്പോള്‍ എഴുന്നേറ്റില്ല; അംഗപരിമിതന് തിയറ്ററില്‍ അവഹേളനം
ഗുവാഹത്തി: തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരുന്നതിന് അംഗപരിമിതനായ യുവാവിനെ പാകിസ്താനിയെന്ന് വിളിച്ച് ആക്ഷേപിച്ചു.
ശിശു സരോത്തി എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അര്മാന് അലിയാണ് ആക്ഷേപത്തിനിരയായത് ബന്ധുവിനൊപ്പം തിയറ്ററില്‍ സിനിമ കാണാനെത്തിയപ്പോഴാണ് സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് എഴുന്നേല്ക്കാന് കഴിയാതെ വീല്‍ചെയറില്‍ ഇരുന്ന ഇയാളെ ഒരു സംഘം പാകിസ്താനിയെന്ന് വിളിച്ച് ആക്ഷേപിച്ചത്.
സെറിബ്രല്‍ പാള്‍സി ബാധിച്ച 36കാരനായ അലി, 2010 മുതലാണ് വീല്‍ചെയറില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്. ബന്ധുവിനൊപ്പം തിയറ്ററില്‍ എത്തി. സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു. എന്നാല്‍ എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത തന്നെ സിനിമ കാണാനെത്തിയവര്‍ അവഹേളിക്കുകയായിരുന്നുവെന്ന് അര്മാന് അലി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."