സുഗന്ധവ്യഞ്ജന കയറ്റുമതി: ഇക്കൊല്ലം ആദ്യ പാദത്തില്‍ 35 ശതമാനം വളര്‍ച്ച
കൊച്ചി: മുളകിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി അളവില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം 35 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ കാലയളവില്‍ കയറ്റുമതി മൂല്യം 4589.14 കോടി രൂപയായി വളര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടണ്‍ ആയിരുന്നത് നടപ്പു വര്‍ഷത്തെ ഈ കാലയളവില്‍ 3,06,990 ടണ്ണായി. മുളകാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത്.
1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടണ്‍ മുളകാണ് വിദേശത്തേയ്ക്ക് പോയത്. പെരുംജീരകത്തിന്റെ കയറ്റുമതി ആഗോളതലത്തില്‍ 13,250 ടണ്ണാണ്. അളവില്‍ 92 ശതമാനത്തിന്റെയും മൂല്യത്തില്‍ 49 ശതമാനത്തിന്റെയും വര്‍ധനയാണ് പെരുംജീരകത്തിനുണ്ടായത്. മറ്റ് ഉത്പന്നങ്ങളായ കടുക്, തക്കോലം, അയമോദകം തുടങ്ങിയവയുടെ കയറ്റുമതി അളവില്‍ 83 ശതമാനവും മൂല്യത്തില്‍ 63 ശതമാനവും വളര്‍ച്ച നേടി.
ഏലം കയറ്റുമതിയില്‍ 134.55 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 1220 ടണ്‍ ഏലം കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് യഥാക്രമം, 90.81 കോടി രൂപയുയം 1,206 ടണ്ണുമായിരുന്നു. അളവില്‍ 10 ശതമാനത്തിന്റെയും മൂല്യത്തില്‍ 48 ശതമാനത്തിന്റെയും വര്‍ധന ഏലത്തിനുണ്ടായി. ഇഞ്ചിയുടെയും പുതിന ഉത്പന്നങ്ങളുടെയും കയറ്റുമതിയിലും ഗണ്യമായ വര്‍ധനയുണ്ടായി. സംസ്‌കരിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും കയറ്റുമതി വിപണിയില്‍ മികച്ച ഡിമാന്റുണ്ട്. കറിപ്പൊടി, പേസ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയെല്ലാം കയറ്റുമതി വളര്‍ച്ചയിലുണ്ടായ മുന്നേറ്റത്തില്‍ കാര്യമായ പങ്ക് വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."