നഗര ഹൃദയത്തിലേക്ക്; കൊച്ചി മെട്രോ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്തു
കൊച്ചി: പാലാരിവട്ടത്തുനിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്റ്റേഷനിലാണ് ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ഒന്‍പത് ട്രെയിനുകളാണ് ഈ റൂട്ടില്‍ സർവിസ് നടത്തുന്നത്. നഗരഹൃദയത്തില്‍ അഞ്ച് സ്റ്റേഷനുകളിലാണ് മെട്രോ നിര്‍ത്തുക. കുറഞ്ഞ സമയത്തിനുള്ളില്‍ ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ യാത്ര നടത്താമെന്നതാണ് പ്രത്യേകത. ആലുവയില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ വാണിജ്യനഗരിയിലേക്ക് എത്താന്‍ സാധിക്കും.
ജവഹര്‍ലാല്‍ നെഹ്‌റുസ്റ്റേഡിയത്തില്‍ നിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്ക് വെറും ഏഴ് മിനിറ്റുകൊണ്ട് എത്താമെന്നാണ് കെ.എം.ആര്‍.എല്‍ അവകാശപ്പെടുന്നത്. മറ്റുജില്ലകളില്‍ നിന്ന് എറണാകുളത്തെത്തുന്നവര്‍ക്കും മെട്രോ യാത്ര പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, കലൂര്‍ ബസ് സ്്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയവയെല്ലാം പുതിയ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപമാണ് എന്നതാണ് കാരണം.
പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ യാത്രാനിരക്ക് 30 രൂപയും ആലുവ മുതല്‍ ഗ്രൗണ്ടുവരെ 50രൂപയുമാണ്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."