ആര്.എസ്.എസ് സംഘപരിവാരം ഹിറ്റ്ലറുടെ രീതിയാണ് രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്നത്: കോടിയേരി
തിരുവനന്തപുരം: ആര്.എസ്.എസ് സംഘപരിവാരം ഹിറ്റ്ലറുടെ രീതിയാണ് രാജ്യത്ത് പ്രാവര്‍ത്തികമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഗാന്ധിജിയെ കൊന്നുതള്ളിയ വെടിയുണ്ട തന്നെയാണ് ഗൗരിയേയും കൊന്നത്. ഗാന്ധിയില്‍ നിന്നും ഗൗരിയിലൂടെ ശാന്ത്നി ഭൗമിക്കിലെത്തിയിരിക്കുന്നു സംഘിപാതക തുടര്‍ച്ചകള്‍. ഇത്തരം അതിക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ച കാലത്ത് തനിക്കെതിരെ ശബ്ദിച്ച എല്ലാ നാവുകളെയും നിശബ്ദമാക്കാന്‍ ശ്രമിച്ചു. സാഹിത്യകാരന്മാരെയും കലാരംഗത്തുള്ളവരെയും മാധ്യമ പ്രവര്‍ത്തകരെയുമൊക്കെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചു. പലരും ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി. ഇപ്പോള്‍ നമ്മുടെ രാജ്യത്തും ഇതേ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിച്ച് ചുരമാന്തുന്ന ആര് എസ് എസ് സംഘപരിവാരത്തെ തുറന്ന് കാട്ടാനും അവര്‍ക്കെതിരായി ജനങ്ങളെ അണിനിരത്താനും ഓരോ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."