കാസിരംഗ ദേശീയോദ്യാനം സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തു
ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനം 2017-18 വിനോദ സഞ്ചാര സീസണ്‍ മുന്നില്‍ക്കണ്ട് വിനോദസഞ്ചാരികള്‍ക്കായ് തുറന്നുകൊടുത്തു. അസം വനം-പരിസ്ഥിതി മന്ത്രി പ്രമീള റാണി ബഹ്മ ചുവന്ന നാട മുറിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഒരു മാസം മുമ്പ് തന്നെ ഉദ്യാനം തുറന്ന് കൊടുക്കാന്‍ സാധിച്ചത് വനം വകുപ്പിന്റെ പുരോഗതിയാണ്. നവംബര്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയായിരുന്നു സാധാരണ സഞ്ചാരികള്‍ക്കായി ഉദ്യാനം തുറന്ന് കൊടുത്തിരുന്നത്. ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കാനാണ് ഈ വര്‍ഷം ഒക്ടാബര്‍ 2ന് ഉദ്യാനം തുറന്നത്. ബഗോരി,കൊഹോര എന്നീ രണ്ടു നിരകള്‍ മാത്രമാണ് ഇന്നു തുറക്കുന്നത്. ബാക്കിയുള്ളവ അടുത്തഘട്ടത്തില്‍ തറക്കുമെന്നും ബ്രഹ്മ പറഞ്ഞു.
ഈ വര്‍ഷം രണ്ടു തവണയുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ കാസിരംഗയുടെ ആന്തരികഘടനയില്‍ സാരമായ കോട്ടങ്ങള്‍ തട്ടിയിരുന്നു. ഒരു കടുവയും കാണ്ടാമൃഗവുമടക്കം 430-ഓളം മൃഗങ്ങള്‍ സംഭവത്തില്‍ ചത്തൊടുങ്ങിയിരുന്നു. കൊഹോരയുടെ 25 ശതമാനത്തോളം പരിധി വരെ ജീപ്പ്,ആന സവാരികള്‍ക്ക് സജ്ജമാണ് എന്ന് ഔദ്യോദിഗ വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് കാസിരംഗയിലാണ്. 430 കി.മീ പരന്നുകിടക്കുന്ന കാസിരംഗ ഏഷ്യന്‍ ആനകള്‍,ചതുപ്പ് നിലങ്ങളില്‍ കാണുന്ന മാനുകള്‍, ഏഷ്യന്‍ പോത്തുകള്‍(ഏഷ്യാറ്റിക്ക് വാട്ടര്‍ ബഫലോ)എന്നീ മൂന്ന് വലിയ സസ്യഭുക്കുകളുടെ ആവാസ കേന്ദ്രം എന്ന നിലയില്‍ കാസിരംഗ പ്രസിദ്ധമാണ്. അന്താരാഷ്ട്ര പക്ഷി സംഘടനകള്‍ സംരക്ഷിച്ചുപോരുന്ന പക്ഷികളുടെയും പക്ഷി വംശങ്ങളുടെയും കലവറയാണ് കാസിരംഗ എന്ന് യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."