HOME
DETAILS

റോഹിംഗ്യകളെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിയുമോ?: സുപ്രിംകോടതി

  
backup
October 04 2017 | 03:10 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-2

ന്യൂഡല്‍ഹി: കുട്ടികളും വൃദ്ധരും സ്ത്രീകളും രോഗികളും അടങ്ങുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാനും രാജ്യാന്തര ഉടമ്പടികള്‍ പാലിക്കാനും ഇന്ത്യക്ക് കഴിയുമോയെന്നു സുപ്രിംകോടതി.
മ്യാന്‍മറിലെ ബുദ്ധ വംശീയവാദികളുടെയും പട്ടാളക്കാരുടെയും ആക്രമണത്തില്‍ നിന്നു രക്ഷതേടി ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ വംശജരെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇങ്ങനെ ചോദിച്ചത്.
കേസിലെ നിയമവശങ്ങള്‍ മാത്രമെ കോടതി പരിശോധിക്കൂവെന്നും വൈകാരികഘടകങ്ങള്‍ പരിഗണിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എം.ഖന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകള്‍ മാനുഷിക പരിഗണന നല്‍കി തീര്‍പ്പാക്കുന്നത് പരസ്പര യോജിപ്പോടെയാവണം. അതിനാല്‍ കേസിലേക്കു വൈകാരികഘടകങ്ങള്‍ കൊണ്ടുവരരുതെന്ന് ഇരുകക്ഷികളോടും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രാജ്യാന്തര ഉടമ്പടിരേഖകളും സമര്‍പ്പിക്കാനും ഇരുവിഭാഗത്തോടും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഈ മാസം 13ലേക്കു നീട്ടുവയ്ക്കുകയായിരുന്നു.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത, കേസ് അല്‍പ്പാല്‍പ്പമായി കേള്‍ക്കുന്നതില്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നും വിവിധ ഘടകങ്ങള്‍ അടങ്ങിയതിനാലും പ്രത്യാഘാതങ്ങള്‍ ഉള്ളതിനാലും വിശദമായി വാദംകേള്‍ക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. അഭയാര്‍ഥികളെ നാടുകടത്താനുള്ള തീരുമാനം കോടതിക്ക് ഇടപെടുന്നതിനുള്ള അധികാരപരിധിക്കു പുറത്താണെന്ന് സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. 32ാംവകുപ്പുപ്രകാരം ഒരാള്‍ ഞങ്ങളെ സമീപിച്ചാല്‍ അതുപരിഗണിക്കേണ്ടതുണ്ടെന്നു കോടതി മറുപടി പറഞ്ഞു. മൗലികാവകാശലംഘനമുണ്ടായാല്‍ അതുസ്ഥാപിച്ചെടുക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 32ാം വകുപ്പ് ഇവിടെ പ്രായോഗികമാണെന്ന് റോഹിംഗ്യകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു.
ജീവിക്കാനുള്ള അവകാശം സംബന്ധിച്ച 21ാംവകുപ്പുപ്രകാരം, മറ്റൊരുനാട്ടില്‍ നിന്ന് അഭയമന്വേഷിച്ചെത്തിയവരും സംരക്ഷിതരാകണം. നമ്മുടെ ഭരണഘടന ഫ്രാന്‍സിലേതു പോലെ വ്യക്തികളുടെ അവകാശത്തിലധിഷ്ഠിതമാണ്. കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ അഭയാര്‍ഥികളെ സംരക്ഷിച്ചുപോന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത റോഹിംഗ്യാ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതി മുന്‍പാകെയുള്ളത്. റോഹിംഗ്യകളെ നാടുകടത്താനുള്ള നീക്കം തങ്ങളുടെ ഭരണപരമായ തീരുമാനം ആണെന്നും അതില്‍ സുപ്രിംകോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
കേസില്‍ നേരത്തെ മുസ്‌ലിംയൂത്ത് ലീഗ് കക്ഷിചേര്‍ന്നിട്ടുണ്ട്. കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും അപേക്ഷനല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago