ബി.എസ്.പി നേതാവിന്റെ കൊലപാതകം; അലഹബാദില്‍ സംഘര്‍ഷം
അലഹബാദ്: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അലഹബാദില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ രണ്ടു ബസുകള്‍ കത്തിച്ചു. അലഹബാദിലെ സ്വകാര്വ ആശുപത്രിക്കുനേരെയും അക്രമമുണ്ടായി. കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന രാജേഷാണ് അലഹബാദ് സര്‍വകലാശാലയുടെ പുറത്ത് വെടിയേറ്റു മരിച്ചത്.
സുഹൃത്തുക്കളുമായി കാറില്‍ സഞ്ചരിക്കവേ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞ ശേഷം അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അദ്ദേഹം മരിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ കൊലപ്പെടുത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ബി.എസ്.പി പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമണങ്ങളാണ് അഴിച്ചുവിട്ടത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.ജോര്‍ജ് ടൗണിലും കളോനല് ഗഞ്ജിലുമാണ് ആക്രമണങ്ങളുണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും യു.പി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."