HOME
DETAILS

ലാസ് വേഗസ് കൂട്ടക്കൊല: തുമ്പുണ്ടാക്കാനാകാതെ പൊലിസ്

  
backup
October 04 2017 | 03:10 AM

%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%97%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%a4%e0%b5%81

ലാസ് വേഗസ്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അവ്യക്തത നീക്കാനാകാതെ പൊലിസ്. ആക്രമണം നടത്തിയ ഭീകരന്‍ സ്റ്റീഫന്‍ പഡോക്കിന്റെ വിശദവിവരങ്ങള്‍ ഇതുവരെ പൊലിസിനു കണ്ടെത്താനായിട്ടില്ല. 59 പേരുടെ മരണത്തിനും 527 പേര്‍ക്കു പരുക്കേല്‍ക്കാനുമിടയാക്കിയ സംഭവത്തിനുപിന്നിലെ പ്രചോദനം എന്താണെന്നതും അവ്യക്തമായി തുടരുകയാണ്. ഇവിടെനിന്നു രക്ഷപ്പെട്ട പഡോക്കിന്റെ ഭാര്യയാണെന്നു സംശയിക്കുന്ന ഏഷ്യന്‍ വംശജ മരിലോ ഡാന്‍ലെയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതിനിടെ, ആക്രമണം നടത്തിയ സ്റ്റീഫന്‍ പഡോക്കിനെ കുറിച്ചു വ്യത്യസ്തമായ അഭിപ്രായപ്രകടനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പഡോക്ക് രോഗിയും ഭ്രാന്തനുമാണെന്ന് ട്രംപ് പറഞ്ഞു. അയാള്‍ക്കു നിരവധി രോഗങ്ങളുണ്ടെന്നാണു സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം നടന്നുവരികയാണെന്നും ട്രംപ് അറിയിച്ചു. സംഭവത്തെ ആഭ്യന്തര ഭീകരവാദമെന്നു വിശേഷിപ്പിക്കാനും ട്രംപ് വിസമ്മതിച്ചു. ഭീകരവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നു തിരിഞ്ഞുകളഞ്ഞ ട്രംപ് തോക്ക് കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും അറിയിച്ചു.
ഇന്നലെ സ്റ്റീഫന്‍ പഡോക്കിന്റെ മാന്‍ഡലേ ബേ ഹോട്ടലിലെ 32-ാം നിലയിലുള്ള മുറിയില്‍നിന്നും ഇവിടെനിന്ന് 120 കി.മീറ്റര്‍ അകലെയുള്ള മെസ്‌ക്വിറ്റിലെ മറ്റൊരു വീട്ടില്‍നിന്നും 42ഓളം ആയുധങ്ങള്‍ പൊലിസ് കണ്ടെടുത്തു. ആക്രമണത്തെ കുറിച്ചും പിന്നിലുള്ള പ്രചോദനത്തെ കുറിച്ചും പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് ലാസ് വേഗസ് പൊലിസ് ഉപമേധാവി ഡോട് ഫശുലോ പറഞ്ഞു.
പഡോക്കിനെ കുറിച്ച് ഒരുവിവരവും തങ്ങളുടെ കൈയിലില്ലെന്നും ഇയാളുടെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങളൊന്നുമില്ലെന്നും മെസ്‌ക്വിറ്റിലെ പൊലിസും അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്.ബി.ഐ) പ്രതികരിച്ചു. പ്രൊഫഷനല്‍ ചൂതാട്ടക്കാരനെന്നു സുഹൃത്തുക്കളും ബന്ധുക്കളും വിശേഷിപ്പിക്കുന്ന പഡോക്ക് അക്കൗണ്ടന്റായിരുന്നു. ലാസ് വേഗസിലും മെസ്‌ക്വിറ്റിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പഡോക്കിന്റെ പിതാവ് പാട്രിക് ബിന്‍യാമീന്‍ പൊലിസിനെ ഏറെ വട്ടംകറക്കിയ ബാങ്ക് കവര്‍ച്ചക്കാരനായിരുന്നുവെന്നും വിവരങ്ങളുണ്ട്.
ഞായറാഴ്ച അമേരിക്കന്‍ സമയം രാത്രി 10നായിരുന്നു അമേരിക്കയെ നടുക്കിയ ഭീകരാക്രമണം നടന്നത്. മാന്‍ഡലേ ബേ ഹോട്ടലിന്റെ 32-ാം നിലയിലുള്ള മുറിയില്‍നിന്ന് സ്റ്റീഫണ്‍ പഡോക്ക്, അമേരിക്കന്‍ ഗായകന്‍ ജാസണ്‍ അല്‍ഡീന്റെ സംഗീതപരിപാടി നടന്ന വേദിയിലേക്കു തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. 22,000 പേരാണു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago