കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ ആകുന്നില്ലെങ്കില്‍ ഇറങ്ങിക്കോളൂ; മോദിയോട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേത്തിയിലെത്തി. ഉത്തര്‍പ്രദേശ് ബി.ജെ.പി പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് രാഹുല്‍ അമേത്തിയിലെത്തുന്നത്. കര്‍ഷകരുമായി സംവദിക്കാനാണ് രാഹുല്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നം പരിഗണിക്കാനാവുന്നില്ലെങ്കില്‍ അത് അദ്ദേഹം പറയണം. കോണ്‍ഗ്രസ് വരികയും ആറു മാസം കൊണ്ട് ഇതു ചെയ്യുകയും ചെയ്യും. തൊഴിലുറപ്പു പദ്ധതി ഉപയോഗശൂന്യമെന്നാണ് മോദി പറയുന്നത്. അങ്ങനെ പറഞ്ഞ് കുറച്ചുമാസങ്ങള്‍ക്കകം അദ്ദേഹത്തിന് കാര്യം മനസ്സിലായി.
രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാതെ സമയം കളയുന്നത് മോദി നിര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.
ജി.എസ്.ടി വിഷയവും രാഹുല്‍ ഉയര്‍ത്തിക്കാട്ടി. ജി.എസ്.ടി അവര്‍ക്ക് മനസ്സിലായിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ജി.എസ്.ടി 18 ശതമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."