HOME
DETAILS

കശ്മിരില്‍ ഭീകരര്‍ ലക്ഷ്യം വച്ചിരുന്നത് വിമാനത്താവളമായിരുന്നുവെന്ന് റിപ്പോര്‍ട്ട്

  
backup
October 04 2017 | 21:10 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കശ്മിരില്‍ ബി.എസ്. എഫ് കേന്ദ്രത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണം യഥാര്‍ഥത്തില്‍ ലക്ഷ്യം വച്ചിരുന്നത് ശ്രീനഗര്‍ വിമാനത്താവളത്തെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ അഫ്‌സല്‍ ഗുരു സ്‌ക്വാഡ് അംഗങ്ങളാണ് ബി.എസ്.എഫ് കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയിരുന്നത്. എന്നാല്‍ ഈ കേന്ദ്രത്തിന് തൊട്ടടുത്തുള്ള വിമാനത്താവളമായിരുന്നു ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.
കശ്മിരില്‍ കനത്ത സുരക്ഷയുള്ള ഒരു മേഖലയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം ആക്രമിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.
ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ വീരമൃത്യുവരിക്കുകയും മറ്റ് മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരേയും ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago