HOME
DETAILS

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്: വീണ്ടും തെളിവെടുപ്പ് നടത്തി

  
backup
October 04 2017 | 22:10 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f-3

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഇന്നലെ വീണ്ടും തെളിവെടുപ്പു നടത്തി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലം നികത്തല്‍ സംബന്ധിച്ചു കഴിഞ്ഞ 26ന് നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നലെ വരെ സമയം ചോദിച്ചിരുന്നു.
ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ഹിയറിങില്‍ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധി മാത്യു ജോസഫ് മാപ്പിളശേരി, അഭിഭാഷകരായ ഹരിഹരപുത്രന്‍, രശ്മി കെ വര്‍മ എന്നിവരാണ് ഇന്നലെ കലക്ടര്‍ ടി.വി അനുപമ മുന്‍പാകെ ഹാജരായത്. ഹിയറിങ് ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. നിലം നികത്തി പാര്‍ക്കിങ് ഗ്രൗണ്ട് സ്ഥാപിച്ചതും റിസോര്‍ട്ടിന് മുന്നിലെ ചാല്‍ ഗതിമാറ്റിയതും റിസോര്‍ട്ടിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്നതിന് എം.പി ഫണ്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കുന്നതിനാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയതെങ്കിലും അഭിഭാഷകര്‍ മുഖേന മറുപടി നല്‍കുക മാത്രമാണ് കമ്പനി അധികൃതര്‍ ചെയ്തതെന്നറിയുന്നു. ഇത് സംബന്ധിച്ച് കൂടുതലെന്തെങ്കിലും വെളിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ തയാറായില്ല.അതേസമയം, പാര്‍ക്കിങ് ഏരിയ സ്ഥാപിച്ചെന്ന് പറയുന്ന ഭൂമി ആരുടേതാണെന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് കലക്ടര്‍ റിസോര്‍ട്ടിനെതിരേ നോട്ടിസ് പുറപ്പെടുവിച്ചതെന്നും ഇത് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സമാന്തരമായി വീണ്ടും അന്വേഷിക്കുന്നത് കോടതി നടപടികളുടെ ലംഘനമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.
കൃഷി സംരക്ഷണത്തിന്റെ ഭാഗമായുള്ള ബണ്ട് ബലപ്പെടുത്തല്‍ പണികളോട് സഹകരിക്കണമെന്ന പാടശേഖര സമിതിയുടെ അഭ്യര്‍ഥന പ്രകാരം കമ്പനി ഇതിനു വേണ്ട ധനസഹായം നല്‍കിയിട്ടുള്ളതാണെന്നും എന്നാല്‍ ഈ പ്രവൃത്തികള്‍ നടന്നതൊന്നും കമ്പനിയുടെ സ്ഥലത്തോ മേല്‍നോട്ടത്തിലോ അല്ലെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ളതും കലക്ടര്‍ അനുവദിച്ച എം.പി ഫണ്ട് കൊണ്ട് ടാര്‍ ചെയ്തിട്ടുള്ള റോഡിനെക്കുറിച്ച് കമ്പനിയോട് വിശദീകരണം ചോദിക്കുന്നത് കലക്ടറുടെ അജ്ഞതയാണ് വെളിവാക്കുന്നതെന്നും ബെല്‍വേര്‍ഡിയ ലീഗല്‍ എന്ന നിയമസ്ഥാപനം മുഖാന്തരം എഴുതി സമര്‍പ്പിച്ച മറുപടിയില്‍ കമ്പനി വ്യക്തമാക്കി.
അതിനിടെ, കലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചുവെന്നാണ് ആക്ഷേപം. ജലവിഭവ വകുപ്പ് അമിതവില നിശ്ചയിച്ചതിനെ തുടര്‍ന്നു മണ്ണ് പാടശേഖരത്തില്‍ തന്നെ കിടക്കുകയാണ്. പരോക്ഷമായി പാടശേഖരം നികത്താനാണ് ഈ രീതിയില്‍ നീക്കം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്നാണു കലക്ടര്‍ ഇവിടെ പരിശോധന നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago