റോഹിങ്ക്യകളെ തിരിച്ചയക്കാന്‍ യു.എന്‍ പിന്തുണ തേടി ബംഗ്ലാദേശ്
ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്കു തിരിച്ചയക്കാന്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ബംഗ്ലാദേശ്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മഹ്മൂദ് അലി ഈ ആവശ്യവുമായി ബന്ധപ്പെട്ട് യുഎന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് മ്യാന്മര്‍ അറിയിച്ചതായി മഹ്മൂദ് അലി പറഞ്ഞു.
ബംഗ്ലാദേശിലും അയല്‍ രാജ്യങ്ങളിലുമായി കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. റോഹിങ്ക്യകളെ സ്വീകരിച്ച ബംഗ്ലാദേശിനെ യു.എന്‍ പ്രശംസിച്ചു. നിലവില്‍ അഭയാര്ഞതികളുടെ ആധിക്യത്താല്‍ പ്രയാസപ്പെടുന്ന ബംഗ്ലാദേശിനെ സഹായിക്കാന്‍ ഒരുക്കമാണെന്നും യു.എന്‍ അറിയിച്ചു.
അതേസമയം, സൈനികരുടെ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. മ്യാന്‍മറിലെ അതിക്രമങ്ങള്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത മ്യാന്‍മര്‍ സര്‍ക്കാറിനെ യു.എന്‍ രൂക്ഷമായി വിമര്‍ശിച്ചു.
കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വൈകരുതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. കുറ്റകൃതൃങ്ങളില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ സൈനിക മേധാവികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് യുഎന്‍ കമ്മിറ്റികളായ സെഡോയും കമ്മിറ്റി ഓണ്‍ ദി റൈറ്റ്‌സ് ഓഫ് ചൈല്‍ഡും ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനത്തിനും ശാരീരിക മാനസിക പീഡനത്തിനും ഇരകളാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദയനീയ അവസ്ഥയില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."