HOME
DETAILS
MAL
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: സര്‍വിസ് ചാര്‍ജ് ഇളവ് മാര്‍ച്ച് വരെ നീട്ടി
backup
October 05 2017 | 04:10 AM
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിങിനുള്ള സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് 2018 മാര്‍ച്ച് വരെ ഇളവ് പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നത്.
ഇത് ജൂണ്‍ 30 വരെയും പിന്നീട് സെപ്റ്റംബര്‍ 30 വരെയും നീട്ടിയിരുന്നു. ഇതാണ് വീണ്ടും മാര്‍ച്ച് വരെ നീട്ടിയത്. ഐ.ആര്.സി.ടി.സി വഴിയുള്ള ടിക്കറ്റ് ബുക്കിങിന് 20 മുതല്‍ 40 രൂപ വരെയായിരുന്നു സര്‍വിസ് ചാര്‍ജ് നേരത്തെ ഈടാക്കിയിരുന്നത്.
ഐ.ആര്.സി.ടി.സിയുടെ പ്രധാന വരുമാന മാര്ഗത്തിലൊന്നായിരുന്നു സര്‍വിസ് ചാര്‍ജ് വഴി ലഭിക്കുന്ന പണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇവരുടെ വരുമാനം 1500 കോടിയായിരുന്നു. ഇതില്‍ ടിക്കറ്റ് വഴി മാത്രം ലഭിച്ചത് 540 കോടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."