പെരിഞ്ഞനം സെന്ററിലെ സ്വകാര്യ കമ്പനിയുടെ ടവര്‍ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ തീരുമാനമായി
കയ്പമംഗലം: ഏറെ ജനത്തിരക്കുള്ള പെരിഞ്ഞനം സെന്ററിലെ സ്വകാര്യ കമ്പനിയുടെ ടവര്‍ നിര്‍മാണം നിര്‍ത്തി വെപ്പിക്കാന്‍ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് യോഗത്തില്‍ ഐക്യ കണ്‌ഠേന തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ടവര്‍ നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ സ്വകാര്യ കമ്പനിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചത്.
തീരുമാനത്തെ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളും പിന്തുണച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവിലാണ് സ്വകാര്യ കമ്പനി ടവര്‍ നിര്‍മ്മാണത്തിനായി അന ുമതി തേടിയതെന്നും ഇപ്പോഴത്തെ ഭരണ സമിതി ടവര്‍ നിര്‍ ാണത്തിനായി അനുമതി നല്‍കിയിട്ടില്ലെന്നും പ്രസിഡന്റ് കെ.കെ സച്ചിത്ത് പറഞ്ഞു. നിര്‍മാണം നിര്‍ത്തി വെക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള ഗ്രാമപഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ ഉടന്‍ കമ്പനിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സ്വകാര്യ കമ്പനിയുടെ ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ച സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന ഭരണ സമിതിയുടെ തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ വിട്ടു നിന്നു. ഈ തീരമാനത്തെ അംഗീകരിക്കാന്‍ ഇരു കൂട്ടരും തയ്യാറായില്ല. ടവര്‍ നിര്‍മാണത്തിനെതിരേ പരാതിയുമായി നാട്ടുകാര്‍ രംഗത്ത് എത്തിയതോടയാണ് ഭരണ സമതി അടിയന്തിരമായി യോഗം വിളിച്ചു കൂട്ടിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പെരിഞ്ഞനം ഗവ: യു.പി.സ്‌കൂളിന്റേയും പഞ്ചായത്ത് ഓഫിസിന്റേയും ഇടയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന ു മുകളില്‍ ടവര്‍ നിര്‍മാണം തകൃതിയായി നടന്നു കൊണ്ടിരുന്നത്. കെട്ടിടത്തിന ു മുകളില്‍ ആയതു കൊണ്ട് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പതിയില്ല എന്നതു കൊണ്ട് തന്നെ കമ്പനി ഉടമകള്‍ ടവര്‍ നിര്‍മാണം വളരെ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു വരികയായിരുന്നു.
പെരിഞ്ഞനം പഞ്ചായത്തില്‍ ആരെങ്കിലും ടവര്‍ നിര്‍മാണവുമായി രംഗത്ത് വന്നാല്‍ അതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ആളിക്കത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ടവര്‍ നിര്‍മാണത്തിനെതിരേ പ്രത്യക്ഷ സമരവുമായി ആരും രംഗത്ത് വരാതിരുന്ന താണ് നാട്ടുകാരെ ചൊടിപ്പിച്ചത്. മൂന്നുപീടിക പടിഞ്ഞാറു വശവും രണ്ടാം വാര്‍ഡിലും നിര്‍മിക്കാനൊരുങ്ങിയ ടവറുകള്‍ക്ക് ഗ്രാമ നിലവില്‍ ഗ്രാമ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്.
എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ മൂക്കിനു താഴെ നടക്കുന്ന ടവര്‍ നിര്‍മാണം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാരുടെ ആരോപണം ഉയര്‍ത്തിയിരുന്നു. എന്തായാലും ടവര്‍ നിര്‍മാണത്തിനെതിരേ നാട്ടുകാരുടെ രോഷം ശക്തിപ്പെടും മുമ്പ് അത് നിര്‍ത്തി വെപ്പിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ വരവേറ്റത്.
ഇതിന ു മുന്‍പ് പെരിഞ്ഞനം പടിഞ്ഞാറു ഭാഗം ടവര്‍ നിര്‍മിക്കാനൊരുങ്ങിയ േപ്പാള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. അന്ന് ഭരണസമിതിയൊന്നാകെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു.
പൊലിസിന്റെ സാന്നിധ്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും സംഘടിത ശക്തിക്കു മുന്‍പില്‍ കീഴടങ്ങി അവസാനം നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."