HOME
DETAILS
MAL
അഖിലേഷ് യാദവ് വീണ്ടും സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍
backup
October 05 2017 | 08:10 AM
ആഗ്ര: സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് റാം ഗോപാല്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. ആഗ്രയില്‍ വച്ച് നടന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ ഏകകണ്ഠമായാണ് അഖിലേഷിനെ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ഇനി 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2022 നിയമസഭാ തെരഞ്ഞെടുപ്പിലും 44കാരനായ അഖിലേഷ് യാദവായിരിക്കും പാര്‍ട്ടിയെ നയിക്കുക.
അഖിലേഷിനെ അധ്യക്ഷനാക്കാന്‍ പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. പാര്‍ട്ടി അധ്യക്ഷനാകാനുള്ള കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്നും അഞ്ച് വര്‍ഷമായി ഉയര്‍ത്താനും സമ്മേളനത്തില്‍ തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."