ആര്.ബി.ഐ നിരക്കിന് ആനുപാതികമായി ബാങ്കുകളും പലിശ കുറയ്ക്കുന്ന രീതി സ്വീകരിച്ചേക്കും
മുംബൈ: റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായി ബാങ്കുകളും വായ്പാ പലിശ കുറയ്ക്കുന്ന രീതിയിലേക്ക് വരുന്നു. 2018 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ രീതി നിലവില്വന്നേക്കുമെന്നാണ് വിവരം.
എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നടപ്പാക്കുക. ഇത്തരമൊരു രീതി വേണമെന്ന് ആര്.ബി.ഐ നിയോഗിച്ച ജനക് രാജന് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് ബാങ്കുകള്‍ പുതിയ രീതി സ്വീകരിക്കാന്‍ തയാറാകുന്നത്.
ആര്.ബി.ഐയുടെ റിപ്പോ നിരക്ക് , സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് റേറ്റ്(സി.ഡി), ട്രഷറി ബില്‍ റേറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും വായ്പാ പലിശ ബാങ്കുകള്‍ നിശ്ചയിക്കുക. ആര്.ബി.ഐയുടെ ക്രെഡിറ്റ് പോളിസിയുമായി ബന്ധപ്പെട്ട് ഈ രീതിയിലുള്ള പലിശ നിര്‍ണയം സമയബന്ധിതമായി ബാങ്കുകളുടെ അടിസ്ഥാന നിരക്കുകളില്‍ പ്രതിഫലിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ രീതി അവലംഭിക്കാന്‍ ആര്.ബി.ഐ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."