HOME
DETAILS

മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിന് 34.31 കോടിയുടെ ഭരണാനുമതി

  
backup
October 06 2017 | 21:10 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%b5

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മെഡിക്കല്‍ കോളജുകളുടെ നവീകരണത്തിനായി 34.31 കോടിയുടെ ഭരണാനുമതി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിവിധ വാര്‍ഡുകളുടെ നവീകരണത്തിനും റേഡിയോളജി, ബയോകെമിസ്ട്രി, റേഡിയോതെറാപ്പി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഗ്യാസ്‌ട്രോ സര്‍ജറി തുടങ്ങി വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തന യോഗ്യമാക്കുന്നതിനും 17 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഫാര്‍മസി കെട്ടിടത്തിന്റെ നവീകരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍,സര്‍ജറി യൂനിറ്റിന്റെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 3.30 കോടി രൂപയും കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ കെയര്‍ സെന്റര്‍ വാര്‍ഡിന്റെ നവീകരണത്തിനായും വിവിധ വാര്‍ഡുകളിലേക്കുള്ള സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്ലൈയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 5.09 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ടെലി മെഡിസിന്‍ യൂനിറ്റ്, വിവിധ വാര്‍ഡുകളുടെ നവീകരണം, ജലവിതരണം, വൈദ്യുതി, ജനറേറ്ററുകള്‍ തുടങ്ങിയവയുടെ വിപുലീകരണം, ഫാര്‍മസി, വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍തീര്‍ത്ത് പ്രവര്‍ത്തനയോഗ്യമാക്കുന്നതിനായി 3.50 കോടി രൂപയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിവിധ യൂനിറ്റുകളുടെ നവീകരണത്തിനായി 5.50 കോടിയും നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago