ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് തന്റെ അഭിപ്രായം പരിഗണിക്കാതെ: ഹസന്
മലപ്പുറം: തന്റെ അഭിപ്രായം പരിഗണിക്കാതെയാണ് യു.ഡി.എഫ് ഹര്‍ത്താല്‍ തീരുമാനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. മലപ്പുറം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് മുന്നില്‍ വിലയില്ല. അതാണ് ജനാധിപത്യം. പെട്രോള്‍, ഡീസല്‍ വിലയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ ജനങ്ങളുടെ വികാരത്തിന് മുന്നില്‍ തന്റെ അഭിപ്രായത്തേക്കാള്‍ പ്രസക്തിയുണ്ട്. ഭൂരിപക്ഷം അംഗങ്ങളും അതാണ് പ്രകടിപ്പിച്ചത്. ഏറ്റവും അവസാനം ഉപയോഗിക്കേണ്ട സമരമുറയാണ് ഹര്‍ത്താല്‍. ആദ്യംതന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ലെന്നും ഹര്‍ത്താലിന് നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ജനരക്ഷാ യാത്ര രാക്ഷസ യാത്രയാണ്. കേരളത്തില്‍ യാത്രക്ക് സൗകര്യമൊരുക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറയേണ്ടിയിരുന്നു. ഇതിനുപകരം വന്‍ പൊലിസ് സുരക്ഷയാണ് യാത്രക്ക് ഒരുക്കിയത്. ഇത് സി.പി.എം- ബി.ജെ.പി ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."